advertisement
Skip to content

നോർത്ത് അമേരിക്കയും കടന്ന് ഫൊക്കാന റീജണൽ കമ്മിറ്റികൾ

ഫൊക്കാന ഇന്റർനാഷണൽ ഡൽഹി ചാപ്റ്റർ ആരംഭിച്ചു (കല ഷഹി-ജനറൽ സെക്രട്ടറി ഫൊക്കാന )

ഫൊക്കാന ഇൻറർനാഷണൽ നോർത്ത് അമേരിക്കയുടെ അതിർത്തി കടന്ന് മറ്റു രാജ്യങ്ങളിൽ റീജണൽ കമ്മിറ്റികൾക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി ചെന്നൈ റീജിയൺ കമ്മിറ്റിയെ കുറിച്ചുള്ള ആലോചന യോഗം ജനുവരി 15 വൈകുന്നേരം അശോക് നഗറിലെ ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു.

ഡോക്ടർ നെടുങ്ങാടി ഹരിദാസ് അദ്യക്ഷനായിരുന്നൂ. ആൾ ഇന്ത്യ മലയാളീ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ മുഖ്യ സംഘാടകനായ യോഗത്തിന് അദ്ദേഹം സ്വാഗതം പറഞ്ഞു

ഫൊക്കാന പ്രസിഡൻറ് ഡോക്ടർ ബാബു സ്റ്റീഫൻ ആമുഖ പ്രസംഗം നടത്തി

ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 23 മലയാളീ സംഘടനകളെ പ്രതിനിധീകരിച്ച് 65 പേര് പങ്കെടുത്തു

ഫൊക്കാന ജനറൽ സെക്രട്ടറി ഡോക്ടർ കല ഷാഹി ഇൻറർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ് കെ എം സി സി അഖിലേന്ത്യാ സെക്രട്ടറി എ. ഷംസുദ്ദീൻ എന്നിവർ ആശംസ പ്രസംഗം നടത്തി

ആൾ ഇന്ത്യ മലയാളീ അസോസിയേഷൻ തമിഴ് നാട്

യൂണിറ്റ് സെക്രട്ടറി സജി വർഗീസ് നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest