advertisement
Skip to content

ജേസൺ ദേവസ്യ ഫൊക്കാന 2024 - 2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ നാഷണൽ കമ്മിറ്റിയിലേക്ക് വാഷിംഗ്ടൺ ഡി സി യിൽ നിന്നും മത്സരിക്കുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫന്റെ വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, മറ്റ് വിദ്യാഭ്യാസ പദ്ധതികൾ , ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതികൾ എന്നിവയിയിൽ ആകൃഷ്ടമായാണ് ജേസൺ ദേവസ്യ ഫൊക്കാനയിലേക്ക് വരുന്നത്. ഓഡിറ്റ് രംഗത്ത് കൺസൾട്ടന്റൊയി പ്രവർത്തിക്കുന്ന ജേസൺ ദേവസ്യ മേരിലാൻഡിൽ ഭാര്യ ആൻജലയോടൊപ്പം താമസിക്കുന്നു. ഒരു നല്ല ബാസ്കറ്റ് ബോൾ പ്ലെയർ കൂടിയായ ജേസൺ ഒരു സഞ്ചാര പ്രിയൻ കൂടിയാണ്. സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിലും സജീവമാണ്. ഫൊക്കാനയിലേക്ക് യുവജനങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ജേസൺ സേവസ്യയുടെ സാന്നിദ്ധ്യം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ തലമുറയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുകയും പഴയ തലമുറയെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഫൊക്കാനയുടെ ശൈലി അമേരിക്കൻ സംഘടനാ പ്രവർത്തന രംഗത്തിന് വലിയ മാതൃകയാണെന്ന് ജേസൺ ദേവസ്യ അഭിപ്രായപ്പെട്ടു. ഡോ. ബാബു സ്‌റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വം ഫൊക്കാനയുടെ ചരിത്രത്തിലെ ഈടുറ്റ ഒരു ഏടാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, ഭവന നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും ലോകമലയാളി സംഘടനകൾക്ക് മാതൃകയായ ഫൊക്കാനയുടെ ഭാഗമാകാൻ ബഹുമാന്യ വോട്ടർമാരുടെ വോട്ടുകൾ നൽകി ഫൊക്കാനയുടെ ഭാഗമാക്കണമെന്ന് ജേസൺ ദേവസ്യ അഭ്യർത്ഥിച്ചു.

മേരിലാൻഡിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ ജേസൺ ദേവസ്യയുടെ സാന്നിദ്ധ്യം ഫൊക്കാനയ്ക്കും പ്രാദേശിക സംഘടനകൾക്കും ഗുണപ്രദമായിരിക്കുമെന്ന് ഫൊക്കാന 2024- 2026 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest