advertisement
Skip to content

ഫൊക്കാന മിഡ്ടെം ജനറല്‍ ബോഡി മീറ്റിംഗ്‌ 2025 നവംബർ

ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) മിഡ്ടെം ജനറല്‍ ബോഡി മീറ്റിംഗ്‌ 2025 നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) വെച്ച് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.

മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും ,പുരാതനവുമായ സംഘനകളുടെ സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്. ഫൊക്കാനയിൽ 100 അധികം അംഗസംഘടനകൾ ഉണ്ട്. ഫൊക്കാന മെഡിക്കൽ കാർഡും , പ്രിവിലേജ് കാർഡും ഉൾപ്പടെ അതിന്റെ പ്രവർത്തനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് , അതുപോലെ ഫൊക്കാനയിലും നിരവധി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു . കാലത്തിനു അനുസരിച്ച് ഫൊക്കാനയുടെ പ്രവർത്തനത്തിലും ബൈലോയിലും മാറ്റം വരുത്തേണ്ടുന്നതിനെറെ ആവിശ്യകതയെ പറ്റി ചർച്ച നടത്തുകയും നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ ഉള്ള നടപടികളൾ ആരംഭിക്കണം എന്ന് നിർദേശം വരുകയും ചെയ്ത അവസരത്തിൽ ആണ് ഫൊക്കാന മിഡ്ടെം ജനറൽ ബോഡി നടത്തുവാൻ തീരുമാനിച്ചത്.

കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി, പുതിയ പുതിയ ആശയങ്ങൾ വന്നു .പക്ഷെ ഫോക്കാന ബൈലോയിൽ മാത്രം മാറ്റമുണ്ടായിട്ടില്ല. യുവത്വത്തിന്റെ പ്രസരിപ്പോടെ സൗഹൃദത്തിന്റെ വേദി ഒരുക്കി ഫൊക്കാന നേതൃത്വം കൃത്യമായ ആസൂത്രണത്തോടെ അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോകുബോൾ ജനറൽ ബോഡിയിൽ പ്രവർത്തനങ്ങൾ വിശദികരിക്കുന്നതിനൊപ്പം ജനറൽ ബോഡിയുടെ അഭിപ്രയങ്ങൾ ആരായുക എന്ന ലക്ഷ്യം കൂടിയാണ് മിഡ്‌ടെം ജനറൽ ബോഡി.

മിഡ്‌ടെം ജനറൽ ബോഡി മീറ്റിംഗിലേക്കു ഫൊക്കാന അംഗസംഘടനകളുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest