advertisement
Skip to content

ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം നിറഞ്ഞു കവിഞ്ഞ സദസിൽ നടന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ ജേഴ്സി: ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ്, ന്യൂ ജേഴ്സി യിൽ വെച്ച് നിറഞ്ഞു കവിഞ്ഞ സദസിൽ നടന്നു. റീജണൽ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു.

പ്രവാസി മലയാളികൾ ഇന്ന് ഒരു വലിയ ശക്തിയായി മാറികൊണ്ടിരിക്കുകയാണ് . നാം ഒന്നിച്ചു നിന്നാൽ വളരെ അധികം കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ പറ്റും. ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെ മലയാളികളും ഉണ്ട് മലയാളീ സംഘടനകളും ഉണ്ട് അങ്ങനെ അവർ ഇന്ന് ലോക മലയാളികൾ ആയെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായെപെട്ടു. എല്ലാ മലയാളീ സംഘടനകളുടെ എക്കികരണം കൂടെയാണ് ഫൊക്കാനയുടെ ലക്‌ഷ്യം. സെക്രട്ടറി കലാ ഷഹി ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു.

ഈ ചടങ്ങിൽ വെച്ച് ഫാദേഴ്സ് ഡേ യും സെലിബ്രേറ്റ് ചെയ്തു . ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കേക്ക് മുറിച്ചു നിർവഹിച്ചു.

ഫൊക്കാന ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പൻ സ്വാഗതം രേഖപ്പെടുത്തി ഫൊക്കാനയുടെ ദേശീയ നേതാക്കളായ ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ട്രസ്റ്റീ ബോർഡ്‌ ചെയർ സജിപോത്തൻ,ട്രസ്റ്റീ ബോർഡ്‌ മെംബേർസ് ആയ സജിമോൻ ആന്റണി , പോൾ കറുകപ്പള്ളിൽ, മാധവൻ നായർ , ടോണി കല്ലാകാവുങ്കൽ നാഷണൽ കമ്മിറ്റി മെംബർ കോശി കുരുവിള,, ശ്രീകുമാർ ഉണ്ണിത്താൻ , അലക്സ് എബ്രഹാം , അജു ഉമ്മൻ, ഡോൺ തോമസ് , റീജിണൽ വൈസ് പ്രസിഡന്റ്മാരായ മത്തായി ചാക്കോ , അപ്പുകുട്ടൻ പിള്ള അസോസിയേഷൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കാരക്കാട്ടു , ഡോ . ഷൈനി രാജു , ആശാ മേനോൻ , രാജു എബ്രഹാം, റീജണൽ ഭാരവാഹികൾ ആയ ഉണ്ണികൃഷ്ണൻ നായർ , സജി പോത്തൻ , രഞ്ജിത് പിള്ളൈ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഫൊക്കാനയുടെ വളരെ അധികം നേതാക്കൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest