advertisement
Skip to content

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം നടത്തി

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26-ന് സന്തൂർ കുട്ടനാടൻ റെസ്റ്റോറന്റിൽ വെച്ച് നടത്തുകയുണ്ടായി.

ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് Dr. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, യു.എസ് ക്രിക്കറ്റ് ബോർഡ് ഈസ്റ്റ് സോൺ ചെയർമാൻ ജോർജ് സാമുവൽ, കൂടാതെ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ വൻവിജയം ആഘോഷിക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആദരിക്കാനുമായിരുന്നു ഈ പരിപാടി നടത്തിയത്. ചടങ്ങിനിടെ ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു.

ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിങിൽ ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് Dr.സജിമോൻ ആൻ്റണി മുഖ്യ അഥിതി ആയിരുന്ന ചടങ്ങിൽ ക്രിക്കറ്റ് ടൂർണമെന്റ് ഫൊക്കാന എല്ലാ റീജിയണൽ തലത്തിൽ നടത്തപ്പെടുമെന്നും കൂടാതെ നാഷണൽ ലെവലിൽ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ടിനു യോഹന്നാൻ തന്റെ പ്രസംഗത്തിൽ ക്രിക്കറ്റിന് ആവശ്യമായ എല്ലാ പിന്തുണയും അറിയിച്ചു.

ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ബിജു ജോൺ, അപ്പുക്കുട്ടൻ പിള്ള, ജോർജ് സാമുവൽ, മാത്യു തോമസ്, ഷാജു സാം, മേരി ഫിലിപ്പ് എന്നിവർ ടൂർണമെന്റ് കോർഡിനേറ്റർ ജിൻസ് ജോസഫ് ഉൾപ്പെടെ എല്ലാ കമ്മിറ്റി, സബ് കമ്മിറ്റി അംഗങ്ങൾക്കും അവരുടെ സമർപ്പിത സേവനത്തിന് ആശംസകൾ രേഖപ്പെടുത്തി സംസാരിച്ചു. റീജിയണൽ സെക്രട്ടറി ഡോൺ തോമസ് പങ്കെടുത്ത ഏവർക്കും, സ്പോൺസേർസ്, സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചു.

ടീമുകൾ മുഖേന സമാഹരിച്ച തുക ഇന്ത്യയിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കും, റൊണാൾഡ് മക്ഡൊണാൾഡ് ഹൗസ് ഓഫ് ലോംഗ് ഐലൻഡിനും നൽകുകയുണ്ടായി. പ്രാദേശികമായും അന്തർദേശീയമായും സമൂഹ സേവനത്തിനുള്ള ഫൊക്കാനയുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെയും, ഫൊക്കാനയുടെയും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്പോർട്സ് ഈവൻ്റ് നടത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest