advertisement
Skip to content

ഫൊക്കാന ഓണാഘോഷം സെപ്റ്റംബർ 24 ആം തീയതി വാഷിങ്ങ്ടൺ ഡി സിയിൽ .

FOKANA ONAM

ശ്രീകുമാർ ഉണ്ണിത്താൻ

വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി പൊന്നോണം സംഘടിപ്പിക്കുന്നു. സൺ‌ഡേ 2023 സെപ്റ്റംബർ 24 ആം തീയതി മേരിലാൻഡ് വാൾട്ട് വൈറ്റ്മാൻ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ (Walt Whitman High School,7100 Whittier BLVD, Bethesda, MD 20817)വെച്ച് പതിനൊന്ന് മണിക്ക് ഓണാഘോഷം ആരംഭിക്കുന്നതാണ് .

ചെണ്ടമേളങ്ങളുടെയും , താലപ്പൊലിയുടെയും, താള മേളങ്ങളുടെയും , ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേൽക്കുന്നത് തുടങ്ങി ഓണം അതിന്‍റെ തനതായ രീതിയില്‍ തന്നെ ആഘോഷിക്കുബോൽ അത് ഒരു വേറിട്ട കാഴ്ച ആവും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഫൊക്കാനയുടെ പേരിൽ ആദ്യമായാണ് ഓണം ആഘോഷിക്കുന്നത് . നിങ്ങളുടെ ഓരോരുത്തരുടെയും സാനിധ്യം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫൻ അറിയിച്ചു.

ഏത് ഒരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളിൽ കാണുവാൻ കഴിയും. മലയാളികളുടെ ആഘോഷങ്ങളിൽ എന്നും ഒന്നാംസ്ഥാനത്താണ് ഓണം. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണവും ഉണ്ട് ഓണ ആഘോഷവും ഉണ്ട് . .ഒരിക്കലും മറക്കാത്ത , പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് ഓർമ്മകൾ കൊണ്ട് ഓണം നമ്മുടെ മനസ്സിൽ ഗൃഹാത്വര തീർക്കുന്നു . ഈ ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ .കല ഷഹി അറിയിച്ചു .

ഓണസങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുമയുടേതാണ്. അതാണ് ഈ കാലഘട്ടത്തിന്റെയും ആവശ്യം.ഒത്തൊരുമയില്ലാതെ വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണിത്. എല്ലാ മനുഷ്യരും ഒന്നാണെന്ന സങ്കല്പം, ഫൊക്കാന ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രഷർ ബിജു ജോൺ അറിയിച്ചു.

ഫൊക്കാന ഓണാഘോഷം ഫൊക്കാനയുടെ അംഗസംഘടനകളുമായി സഹകരിച്ചാണ് നടത്തുന്നത്. ഓരോ അംഗസംഘടനയും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഏതെങ്കിലും അമേരിക്കയിലെയോ കാനഡയിലെയോ അംഗ സംഘടനകൾക്കു കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ സെക്രട്ടറി ഡോ . കല ഷഹി (202 -359 -8427 )യുമായി ബന്ധപ്പെടണം.അഡ്‌മിഷൻ ഫ്രീ ആണ്.

ഫൊക്കാനയുടെ ഈ ഓണാഘോഷത്തിലേക്ക് ഫൊക്കാനയുടെ അംഗസംഘടനകളെയും അവരുടെ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.

എല്ലാപേര്‍ക്കും ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ഒണാശംസകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest