ന്യൂ യോർക്ക് :ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു. ബഹുമാന്യനായ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ 2026 ഓഗസ്റ്റ് 6 തീയതി മുതൽ 9 വരെ കലഹരി റിസോർട്ടിൽ വെച്ച് നടക്കുന്ന കൺവെൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം അനുഭാവപൂർവം സ്വീകരിക്കയും ചെയ്തു.
ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുന്നത്. ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിന് ഇന്ത്യ ഗവണ്മെന്റിന്റെ സമ്മതം ആവിശ്യമായതിനാൽ അതിന് ശേഷം മാത്രമേ ഒഫീഷ്യൽ ആയി പറയുവാൻ കഴിയു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ സജിമോന് കഴിഞ്ഞു അഞ്ചു മിനിട്ട് കൊടുത്ത കൂടികാഴ്ച 25 മിനിറ്റ് നീണ്ടത് സംസാരത്തിലെ ഒരുമയായിരുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും സമകാലീന സംഭവങ്ങൾ ചർച്ചിൽ വന്നിരുന്നു.
ഏവരെയും അമ്പരിപ്പിച്ചുകൊണ്ടു സജിമോൻ ആന്റണിക്ക് ഉപരാഷ്ട്രപതി ഭലഹം നൽകി ആദരിക്കുകയും ചെയ്തത് അത്യഅപൂർവ്വമായിരുന്നു. സജിമോൻ ആന്റണിയുടെയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഉപരാഷ്ട്രപതി എല്ലാവിധ ആശംസകളും നേർന്ന്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സജിമോൻ ആന്റണിയും മാത്രമായിരുന്നു ആദ്യത്തെ 15 മിനിട്ട് ചർച്ചയിൽ പങ്കെടുത്തത്.
ബി ജെ പി ത്രിശൂർ മണ്ഡലം പ്രസിഡന്റ് രഹുനാഥ് മേനോൻ , അഡ്വ. അഖിലസ് ,സുനിൽ പാറക്കൽ എന്നിവരും അവസാനവട്ട ചർച്ചയിൽ സജിമോനോടൊപ്പം പങ്കെടുത്തു.