advertisement
Skip to content

ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ്) റീജണൽ കൺവൻഷൻ കിക്ക് ഓഫിൽ ഒരു ലക്ഷത്തിൽപരം ഡോളർ സമാഹരിച്ചു.

ന്യു യോർക്ക്:ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ് ) റീജിയന്റെ കൺവെൻഷൻ കിക്കോഫിൽ അടുത്ത വര്ഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനു സ്പോണ്സറാമാരായി നിരവധി പേർ. ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ നടന്ന കിക്ക് ഓഫിൽ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പതിനായിരം ഡോളർ വീതം നൽകുന്ന രണ്ടു സ്പോണ്സർമാരാണ് മുന്നോട്ടു വന്നത്. 5000 ഡോളർ വീതം നൽകുന്ന 10 സ്പോണ്സര്മാരും . നിരവധി പേര് കൺവെൻഷനിൽ പങ്കെടുക്കുന്നത്തിന് രജിസ്‌ട്രേഷൻ തുകയും ചടങ്ങിൽ കൈമാറി. റീജിണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പ്രസിഡന്റ് സജിമോൻ ആന്റണിക്ക് ചെക്ക് നൽകികൊണ്ട് റീജണൽ കിക്ക് ഓഫ് ഉൽഘാടനം ചെയ്തു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ, അഡി . ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ ,മുൻ പ്രസിഡന്റും ഇന്റർ നാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.

സജിമോൻ ആന്റണി ഫൊക്കാന കിക്ക്‌ ഓഫ് ഉൽഘടനം ചെയ്തുകൊണ്ട് ഫൊക്കാന കൺവെൻഷന് 2800 ഡോളർ ചെലവുകുന്ന രെജിസ്ട്രേഷൻ ആണ് നാല് പേർക്ക് 1500 ഡോളറിന് നൽകുന്നത് എന്ന് വിശദികരിച്ചു. ഈ ഡിസ്‌കൗണ്ട്ഡ് റേറ്റ് ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു. ഫാമിലി എന്ന ചട്ടക്കൂട്ടിലേക്ക് ഫൊക്കാന ഇന്ന് വന്നുകൊണ്ടിരിക്കുന്നത് . ഈ ആശയത്തിലൂടെയാണ് കൽഹാരി റിസോർട്ടു ഫൊക്കാന കൺവെൻഷന് വേദിയായി തെരെഞ്ഞെടുക്കുന്നത് . ഇത് ഒരു ഫാമിലി കൺവെൻഷൻ ആയിരിക്കുമെന്നും , രജിസ്‌ട്രേഷൻ ഫാമിലി വെക്കേഷൻ പാക്കേജ് ആയിട്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്, കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക്‌ എന്റർടൈമെന്റിനു മുൻഗണന നൽകിയാണ് കൺവെൻഷൻ പ്ളാൻ ചെയ്യുന്നത് എന്ന് സജിമോൻ ആന്റണി അറിയിച്ചു.

പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് . ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത് . ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു.പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യു യോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം മാത്രം . ഫിലാഡഫിയ , ന്യൂ ജേഴ്സി ണ് ന്യൂ ഇംഗ്ലണ്ട് വാഷിംഗ്ടൺ ഡിസി തുടങ്ങി ഈസ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി. കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നു. അതുകൊണ്ട് തന്നെ വളരെ അധികം ഫാമിലി രെജിസ്ട്രേഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവര്ക്കും സ്വീകാര്യമായ രജിസ്‌ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത് , കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.

രജിസ്റ്റർ ചെയ്‌തു പങ്കെടുക്കുന്ന എല്ലാവർക്കും വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും, ഫുഡ് , വാട്ടർ പാർക്ക് , അക്കോമഡേഷൻ, കൾച്ചറൽ ഇവന്റസ്‌ , ബങ്കെറ്റ് , സ്റ്റാർ നൈറ്റ് എന്നിവ ഉൾപെടയാണ് രജിസ്‌ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് ജോയി ചാക്കപ്പൻ അറിയിച്ചു.

വളരെ അധികം പ്രമുഖ വ്യക്തികളും ,സിനിമ താരങ്ങളും അവർ അവതരിപ്പിക്കുന്ന കണ്ണ് അഞ്ചിപ്പിക്കുന്ന കലാ മേളകളും, അമേരിക്കയിലെയും , ഇന്ത്യയിലെയും , കാനഡയിലേയും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു ഇന്റർ നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിലും അറിയിച്ചു.

കൺവെൻഷൻ കിക്കോഫിൽ ,റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ .ആനി പോൾ ഫൊക്കാന ചാരിറ്റി സ്കോളർഷിപ്പിന് വേണ്ടി $ 1000. സംഭാവന ചെയ്തു.

റീജൻ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ നേതൃത്വത്തിൽ നടന്ന കിക്കോഫ് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, , അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , ട്രസ്റ്റീ ബോർഡ് സെക്രെട്ടറി ബിജു ജോൺ , മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ ലീലാ മാരേട്ട് , തോമസ് തോമസ്, റീജണൽ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള , ലാജി തോമസ്, ഷാജി ശാമുവേൽ , നാഷണൽ കമ്മിറ്റി മെംബെർ മേരി ഫിലിപ്പ് , ഫൊക്കാന നേതാക്കളായ ദേവസ്സി പാലാട്ടി , അജു ഉമ്മൻ , അലക്സ് എബ്രഹാം ,ലൈസി അലക്സ് , റീജണൽ കോർഡിനേറ്റർ ഷീല ജോസഫ് , റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി , റീജണൽ ട്രഷറർ ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ ,യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി, കമ്മിറ്റി മെമ്പേഴ്‌സ് ആയ മാത്യു തോമസ് , ജോൺ തോമസ് , ജോർജ് കുഴിയാഞ്ഞാൽ , ഇട്ടൂപ്പ് ദേവസ്യ , ജെയിംസ് ഇളംപുരയിടത്തിൽ എന്നിവർ പരിപാടികൾക്ക് കോഓർഡിനേഷൻ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest