ന്യു യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിക്ക് ഉത്സവമായി മാറിയ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ ഫാ.ഡേവിസ് ചിറമ്മേൽ പറഞ്ഞ വാക്കുകൾ ഏവരുടെയും കണ്ണുതുറപ്പിച്ചു. പതിവുപോലെ തനതുശൈലിയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന തരത്തിൽ കഥയും കാര്യങ്ങളും ഇടകലർത്തിയാണ് ഫാദർ സംസാരിച്ചത്.
ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹാരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോടെ ആണ് റീജണൽ കൺവെൻഷൻ ക്നാനായ സെന്ററിൽ നടന്നത്. മത്സര വിജയികൾക്ക് പൊതു സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
റീജണൽ പ്രസിഡന്റ് ആന്റോ വർക്കി ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഫൊക്കാനയുടെ വിവിധ പ്രോജെക്ട്കളെപ്പറ്റി വിശദീകരിച്ചു.
ഏകാകിയായ കിളിയുടെ സങ്കടം പറഞ്ഞുകൊണ്ടാണ് ഫാ. ചിറമ്മൽ പ്രസംഗം ആരംഭിച്ചത്. ലവ്ലി എന്ന് പേരുള്ള ആ കിളി, മറ്റു പക്ഷികളൊന്നും തന്നോട് കൂട്ടുകൂടാൻ വരാത്ത സങ്കടം കാക്കയുമായി പങ്കുവച്ചപ്പോൾ കമ്പുകളും മറ്റും പെറുക്കിക്കൂട്ടി ഒരു കൂടുണ്ടാക്കാനാണ് കാക്ക കിളിയെ ഉപദേശിച്ചത്. കൂട്ടിലിരുന്ന് ഉറക്കെ പറയാൻ കാക്ക നിർദ്ദേശിച്ചതനുസരിച്ച് കിളി 'ലവ്മി ലവ്മി ' എന്ന് പറഞ്ഞുകൊണ്ടിരുന്നു.
എന്നാൽ, ആരും കൂട്ടുകൂടാൻ വന്നില്ല. കാട്ടിലെ ഏറ്റവും വലിയ മൃഗം എന്ന നിലയിൽ പിന്നീട് ആനയുടെ ഉപദേശം തേടി. പേരിൽ നേരിയ വ്യത്യാസം വരുത്തി 'ലവ് യു' എന്ന് വിളിച്ചുപറയാൻ ആന നിർദ്ദേശിച്ചതു പ്രകാരം കിളി കൂട്ടിലിരുന്ന് 'ലവ് യു' എന്ന് പറയാൻ തുടങ്ങി.
നമ്മിൽ കേന്ദ്രീകൃതമായ ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതിനപ്പുറം ഫലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മരത്തിലുണ്ടാകുന്ന ഫലങ്ങൾ മരം തിന്നാത്തതുപോലെ, പുഴ അതിലെ വെള്ളം കുടിക്കാത്തതുപോലെ, സൂര്യൻ മറ്റുള്ളവർക്കുവേണ്ടി പ്രകാശിക്കുന്നതുപോലെയാണ് മനുഷ്യനെയും സൃഷ്ടിച്ചിരിക്കുന്നത്. അവനവനുവേണ്ടി അല്ലാതെ മറ്റുള്ളവർക്കുവേണ്ടി നാം ജീവിക്കണം. കൊടുക്കുന്നതിലായിരിക്കണം സന്തോഷം, കിട്ടുന്നതിലായിരിക്കരുത്.
രണ്ടേ രണ്ട് ദിവസങ്ങളിൽ ഒന്നും ചെയ്യാനാകില്ല-ഇന്നലെയും നാളെയും. ഇന്നലെ മൃതശരീരമാണ്, നാളെ എന്നത് ഇനിയും ജനിക്കാത്ത കുട്ടിയും. ഇന്ന് എന്നുള്ള ദിവസമാണ് നമുക്ക് പ്രവർത്തിക്കാൻ ബാക്കിയുള്ളത് .
കിട്ടിയതെല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടി വരുമെന്നും 'ഒരു പുഞ്ചിരി' എങ്കിലും ഒരുവന് സമ്മാനിച്ചിട്ടുണ്ടെങ്കിൽ ആ സത്കർമ്മത്തിന്റെ പങ്ക് മാത്രമേ ഒപ്പം കൊണ്ടുപോകാനാകൂ എന്നും ഫാദർ ഓർമ്മിപ്പിച്ചു.
അവനവനെക്കുറിച്ചുള്ള ബോധ്യത്തോടെയും ആത്മാഭിമാനത്തോടെയും വളരാൻ മക്കളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ എന്താണോ അതിൽ സന്തോഷം കണ്ടെത്തുക. വലിപ്പ- ചെറുപ്പമോ നിറമോ ഒന്നുമല്ല, നമ്മുടെ മനോഭാവമാണ് ആളുകളുടെ മനസ്സിൽ നമുക്ക് ഇടം നേടി തരുന്നത്.
സന്തോഷ് ജോർജ് കുളങ്ങരയും ഗോപിനാഥ് മുതുകാടും നൂറിൽപരം ഹെൽത്ത് പ്രൊഫഷണലുകളും ചേർന്ന് 'കേൾക്കാം' എന്ന പദ്ധതിയുടെ ഭാഗമായി ഹെല്പ് ലൈൻ ആരംഭിച്ചതിനെക്കുറിച്ചും ഫാദർ സൂചിപ്പിച്ചു. ആരും കേൾക്കാനില്ലാത്തവരെ ശ്രവിക്കുകയും ആത്മഹത്യ പോലുള്ള ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം 600 പേർ വിളിച്ച് അവരുടെ സങ്കടം പറയുകയും അവരെ ആശ്വസിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
അവരും ഇവരും പറയുന്നതല്ല നിങ്ങളുടെ വില, ഓരോ ജീവനും വിലപ്പെട്ടതാണ്. ആ വില നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കഴിവുകളല്ല, മനോഭാവമാണ് നിങ്ങളുടെ വില നിശ്ചയിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഫാദർ അഭിനന്ദിച്ചു.
ഫൊക്കാന കിക്ക് ഓഫ് ഉൽഘടനം ചെയ്തു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തങ്ങങ്ങളെ പറ്റി വിവരിച്ചു, എല്ലാ റീജിയനുകളിലും റീജണൽ കൺവെൻഷനുകൾ ആരംഭിക്കുകയും, കൺവെൻഷന്റെ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുബോൾ നല്ല പ്രതികരണമാണ് കൺവെൻഷന് ലഭിക്കുന്നത് . 5000 പേരുടെ കൺവെൻഷൻ ആണ് പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശിഷ്‌ട വ്യക്തികൾ ഈ കൺവെൻഷനിൽ പങ്കെടുക്കുമെന്നും സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന ട്രഷർ ജോയി ചക്കപ്പൻ ഫൊക്കാനയുടെ കൺവെൻഷനെ പറ്റിയും കൺവെൻഷൻ നിരക്കുകളെ പറ്റിയും വിവരിച്ചു. ഇപ്പോൾ ഉള്ള പ്രൊമോഷണൽ റേറ്റ് ഡിസംബർ 31 ന് അവസാനിക്കുമെന്നും ചാക്കപ്പൻ പറഞ്ഞു.
ഇത്രയും മനോഹരമായ റീജിണൽ കൺവെൻഷന് നേതൃത്വം നൽകിയ റീജിണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ പ്ലക് നൽകി ആദരിച്ചു.
കൗണ്ടി ലെജിസ്ലേറ്റർ ഡോ . ആനി പോൾ , ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ ലീലാ മാരേട്ട് , തോമസ് തോമസ്, റീജണൽ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള , ലാജി തോമസ്, ഷാജി ശാമുവേൽ , ഫൊക്കാന നേതാക്കളായ ദേവസ്സി പാലാട്ടി , അജു ഉമ്മൻ , അലക്സ് എബ്രഹാം ,ലൈസി അലക്സ് ,വൈസ്മെൻ ക്ലബ് റീജനൽ ഡയറക്ടർ ജോസഫ് കാഞ്ഞമല, വൈസ്മെൻ ക്ലബ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റ് ജോഷി തില്ലിയാങ്കൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും ,സാംസ്‌കാരിക തനിമമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ മുൻപിൽ നിൽക്കുന്ന ഫൊക്കാന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടിത്തി ഫുഡ് ഫെസ്റ്റിവൽ വിജയകരമാക്കി. മലയാളികൾ മാത്രമല്ല, മറ്റുള്ളവരും പക്ഷം വാങ്ങാൻ എത്തി.
കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്‌സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്‌നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു .
9 മണിക്ക് ചീട്ടുകളി മത്സരം ആരംഭിച് . 3 മണിമുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ തുടങ്ങിയവ നടന്നു.
റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , റീജണൽ കോർഡിനേറ്റർ ഷീല ജോസഫ് , റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി , റീജണൽ ട്രഷറർ ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ ,യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി, കമ്മിറ്റി മെമ്പേഴ്‌സ് ആയ മാത്യു തോമസ് , ജോൺ തോമസ് , ജോർജ് കുഴിയാഞ്ഞാൽ , ഇട്ടൂപ്പ് ദേവസ്യ , ജെയിംസ് ഇളംപുരയിടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .