advertisement
Skip to content

റോണി വർഗീസ് ഡോ. കല ഷഹിയുടെ പാനലിൽ 2024- 2026 ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഡോ. കല ഷഹി

ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ റോണി വർഗീസ് 2024- 2026 വർഷം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് തന്റേതായ പ്രവർത്തന ശൈലിയിലൂടെ പ്രശംസ നേടിയ റോണി വർഗീസ് അമേരിക്കയിൽ എത്തിയപ്പോഴും സാമൂഹ്യ പ്രവർത്തനം തുടരുകയായിരുന്നു. ഫിലഡൽഫിയായിലെ സാമൂഹ്യ രംഗത്ത് ഇരുപത് വർഷമായി സജീവമായ അദ്ദേഹം കോട്ടയം അസ്സോസിയേഷൻ, പമ്പ അസ്സോസിയേഷൻ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ്. ഫിലഡൽഫിയായിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള റോണി വർഗീസ് ഫിലഡൽഫിയായിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകൻ കൂടിയാണ്.

മികച്ച സംഘാടകൻ, സംരംഭകൻ , സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന റോണി വർഗ്ഗീസിന്റെ സാന്നിദ്ധ്യം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാവുകയും, ഫൊക്കാനയുടെ ഭാവി വാഗ്ദാനമായി മാറുകയും ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു. യുവ തലമുറയുടെ കൂട്ടായ്മയും വളർച്ചയുമാണ് ഫൊക്കാനയുടെ ലക്ഷ്യം. ഡോ. ബാബു സ്‌റ്റീഫന്റേയും ഡോ. കല ഷഹിയുടേയും നേതൃത്വത്തിൽ ഫൊക്കാന യുവതലമുറയ്ക്കായി കൊണ്ടു വന്ന പദ്ധതികൾ എല്ലാം അഭിമാനകരമായവയായിരുന്നു എന്ന് റോണി വർഗീസ് പറഞ്ഞു. അത്തരം വികസന പദ്ധതികളുടെ പിൻമുറയ്ക്കൊപ്പം പ്രവർത്തിക്കുന്നതിനായിട്ടാണ് തന്റെ മത്സരമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഫൊക്കാനയുടെ നാളെകളെ ശക്തമാക്കാൻ റോണി വർഗീസിനെ പോലെ ഉള്ള യുവ നേതാക്കളുടെ സാന്നിദ്ധ്യം അഭിമാനകരമാണെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സമുവേൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest