advertisement
Skip to content

ഫൊക്കാന 2024 - 2026 ആർ. വി. പി യായി പ്രിൻസൺ പെരേപ്പാടൻ കാനഡയിൽ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായി മാറിയ പ്രിൻസൺ പെരേ പാടൻ മത്സരിക്കുന്നു.

ഡോ. കല ഷഹി

ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും പ്രിൻസൺ പെരേപ്പാടൻ അറിയിച്ചു. കാനഡയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനരംഗത്ത് സജീവമായ പ്രിൻസൺ കേരളാ കൾച്ചറൽ അസോസിയേഷന്റെ ബോർഡ്‌ ഓഫ് ചെയർമാനായി പ്രവർത്തിക്കുന്നു. 2019-20 കാലയളവിൽ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ ട്രഷറർ ആയും, 2021-22 കാലയളവിൽ MTAC ന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സംഘടന വഴിയും വ്യക്തി പരമായും അദ്ദേഹത്തിനു കഴിഞ്ഞട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. പ്രിൻസണെ പോലെ ഉള്ള നേതാക്കൾ ഫൊക്കാനയുടെ ഭാവി വാഗ്ദാനം ആകണം. കൂടുതൽ യുവജനങ്ങൾ ഫൊക്കാനയിലേക്ക് വരുവാൻ ഇത്തരം സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന് 2024 2026 ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇപ്പോൾ ജനറൽ സെക്രട്ടറിയുമായ ഡോ. കല ഷഹി പറഞ്ഞു.

കാനഡയിൽ നിന്നുള്ള യുവ നേതാവും സാമൂഹികവും, ബിസിസ് രംഗത്തും സജീവമായ പ്രിൻസൺ പെരേപ്പാടന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും കാനഡയിലെ മലയാളി സമൂഹത്തിനും ഗുണം ചെയ്യുമെന്നും ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest