കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം ൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ നടത്തുന്ന പരിശീലന ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് 2026 ജനുവരി പത്താം തീയതി രാവിലെ 7 മണിക്ക് നീന്തൽ കുളത്തിൽ നടക്കും.
ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ നഗരസഭ അധ്യക്ഷ ദിയ പുളിക്കക്കണ്ടം ഫ്ലാഗ്ഗ് ഓഫ് ചെയ്യും, പ്രശസ്ത സിനിമാ സംവിധായകൻ ഭദ്രൻ മുഖ്യ അഥിതി ആയിരിക്കും.. ഫൊക്കാന നേതാക്കളായ പോൾ കറുകപ്പള്ളിൽ , ജോൺ പി ജോൺ , ടോമി കൊക്കാട്ട് , ലോകോത്തര സാഹസിക നീന്തൽ താരവും, മുഖ്യ പരിശീലകനുമായ എസ് പി മുരളിധരൻ , മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡൻ്റ് വി എസ് ദിലീപ് കുമാർ മാമ്പുഴക്കരി, ഫാദർ മാത്യു ആലപ്പാട്ടു മേടയിൽ ബർസർ സെൻ്റ്തോമസ് കോളേജ് പാലാ, പ്രിൻസി സണ്ണി കൗൺസിലർ പാലാ നഗരസഭ, ഡോ: ആർ പൊന്നപ്പൻ സെക്രട്ടറി മൈൽസ്റ്റോൺ സൊസൈറ്റി ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മുങ്ങി മരണം സംഭവിക്കുന്നത് വിധി മൂലമല്ലെന്നും അറിവില്ലായ്മ കൊണ്ടാണെന്നും, പുഴകളും തോടുകളും കായലും കൊണ്ട് സമൃതമായ കേരളത്തിൽ അപകടത്തിൽ പെടുന്നവർക്ക് ജീവൻ രക്ഷിക്കാൻ മാത്രമല്ല നല്ല ആരോഗ്യ പരിപാലനത്തിനും നീന്തൽ പഠിക്കുന്നത് നല്ലതാണെന്നും പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. മുങ്ങി മരണം തടയുന്നതിന് നീന്തൽ പഠിപ്പിക്കുന്നതിനോടൊപ്പം ആളുകളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും കൂടിയാണ് ഈ പ്രോഗ്രാം എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.