ഒർലാണ്ടോ, ഫ്ലോറിഡ: ഫൊക്കാന ഇലക്ഷനിൽ മത്സരിക്കുന്ന ടീം ഇന്റഗ്രറ്റി പാനലിനു ഓര്‍ലന്റോയില്‍ വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും. പാനൽ അംഗങ്ങൾ പങ്കെടുത്ത എല്ലാ ചടങ്ങുകളിലും വലിയ ജനപിന്തുണയാണ് ഉണ്ടായത്.
ടീം ഇന്റഗ്രറ്റിയുടെ കിക്ക് ഓഫ് ക്യാമ്പയിന്റെ ഉത്ഘാടനം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. കിക്കോഫിന്റെ നേതൃത്വം വഹിച്ചത് ഓര്‍ലാന്റോ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ ഓര്‍മ്മ, ഒരുമ എന്നിവയും ഡേറ്റോണയിലെ 'മാഡ്' എന്ന സംഘടനയുടെ നേതാക്കളായ ലിന്റോ ജോളി, രാജീവ് കുമാരന്‍, ചാക്കോ കുര്യന്‍ എന്നിവരുമാണ്. സംഘടനകളുടെ പൂര്‍ണ്ണപിന്തുണയോടെ ഡെലിഗേറ്റുകൾ ആവുന്നവരും അഭ്യുദയകാംക്ഷികളുമായി അനേകം നേതാക്കള്‍ പങ്കെടുത്തു.

കിക്കോഫില്‍ ടീം ഇന്റഗ്രറ്റിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായര്‍, ട്രഷറര്‍ സ്ഥാനാർഥി ആന്റോ വര്‍ക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലിന്റോ ജോളി, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസി കാരക്കാട്ട്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, റീജണൽ വൈസ് പ്രസിഡന്റ് രാജീവ് കുമാരന്‍, കമ്മറ്റി മെമ്പര്‍ ആയി മത്സരിക്കുന്ന ആന്റണി മാത്യൂ എന്നിവര്‍ പങ്കെടുത്തു. ടീം ഇന്റഗ്രറ്റിയുടെ ലക്ഷ്യങ്ങളെ പറ്റി അവർ വിശദമായി സംസാരിച്ചു.

ഫൊക്കാനയുടെ യശസ്സ് ഒരുപടി കൂടി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും ഈ പാനല്‍ സ്വീകരിക്കും. ഫൊക്കാനയെ ഒരു പുതിയ പ്രഭാതത്തിലേക്ക് നയിക്കാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിനെ വിജയിപ്പിക്കണമെന്ന് പ്രാസംഗികര്‍ അഭ്യര്‍ത്ഥിച്ചു.
ഫൊക്കാനയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുകയും, പല പ്രാവശ്യം കേസ് കൊടുക്കുകയും ചെയ്ത ശേഷവും വീണ്ടും വീണ്ടും സ്ഥാനാര്ഥിയാവുന്ന ദുസ്ഥിതിയും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.

ഫോമാ ആര്‍.വി.പി ചാക്കോച്ചന്‍ ജോസഫ്,ഒരുമ പ്രസിഡന്റ് ബിനുസ്, ഓര്‍മ്മയുടെ മുന്‍ പ്രസിഡന്റ് രാജീവ് കുമാരന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഡേറ്റോണ പ്രസിഡന്റ് ജെറി കാമ്പില്‍, മുൻ പ്രസിഡന്റ് സാവിയോ, ഓർമ്മയുടെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ അനിഷേദ്ധ്യ നേതാവുമായ ചാക്കോ കുര്യന്‍, ഒരുമയുടെ 2027 ലെ പ്രസിഡന്റ് അനുരാധ, ഒരുമയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കെ.എച്ച്.എൻ.എയുടെ ട്രഷററുമായ അശോക് മേനോൻ, ഒരുമയുടെ മുന്‍ പ്രസിഡന്റ് ജയ കാമ്പിൽ എന്നിവര്‍ സംസാരിച്ചു.
സാവിയോ, മനീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള കിക്കോഫിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.
