advertisement
Skip to content

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഐസ്ക്രീം തിരിച്ചുവിളിച്ചു, അലർജിക്ക് സാധ്യത

ടെക്സാസ് :ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) Blue Bell Moo-llennium Crunch   ഐസ്ക്രീം അടിയന്തരമായി തിരിച്ചുവിളിച്ചു. അറിയാതെപോലും കഴിച്ചാൽ മാരകമായ അലർജിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.അപകടകരമായ അളവിൽ അലർജിയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഈ ഉൽപ്പന്നം വാങ്ങിയിട്ടുള്ളവർ ഉടൻതന്നെ അത് ഉപയോഗിക്കുന്നത് നിർത്തിവെച്ച് തിരിച്ച് കടകളിൽ ഏൽപ്പിക്കണമെന്ന് FDA അറിയിച്ചു

പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 'ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചത്. ഇതിൽ ബദാം, വാൾനട്ട്, പെക്കൻ തുടങ്ങിയ അലർജിക്ക് കാരണമാകുന്ന ചേരുവകൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഈ വിവരം ഉൽപ്പന്നത്തിന്റെ ലേബലിൽ രേഖപ്പെടുത്തിയിരുന്നില്ല.

ഇതുവരെ ആർക്കും അലർജി സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്സാസിലെ ബ്രെൻഹാമിലുള്ള ഒരു സ്ഥാപനത്തിൽ നിർമ്മിച്ച ഈ ഐസ്ക്രീം തെറ്റായ പാക്കേജിൽ വിതരണം ചെയ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. 'Moo-llennium Crunch' ഐസ്ക്രീം 'Chocolate Chip Cookie Dough' എന്ന ഉൽപ്പന്നത്തിന്റെ പാക്കേജിലാണ് വിപണിയിലെത്തിച്ചത്.
കൂടുതൽ വിവരങ്ങൾ അറിയാനായി ഉപഭോക്താക്കൾക്ക് 979-836-7977 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ consumerrelations@bluebell.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest