ന്യൂയോർക് : ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ പ്രശ്‌നം കാരണം യുഎസിൽ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റ് 27ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
2025-2026 മോഡലുകളായ Ford F-550 SD, F-450 SD, F-350 SD, F-250 SD, 2025 മോഡലായ Ford F-150 എന്നിവയെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുക.
വാഹനത്തിൻ്റെ ഡാഷ്‌ബോർഡിലെ ഡിജിറ്റൽ ഡിസ്‌പ്ലേ നിയന്ത്രിക്കുന്നത് ഇൻസ്ട്രുമെന്റ് പാനൽ ക്ലസ്റ്ററാണ്. വേഗത, ഇന്ധന നില, നാവിഗേഷൻ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇത് കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.