advertisement
Skip to content

ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; റിയർ ക്യാമറയിൽ തകരാർ

ന്യൂയോർക് : റിയർ ക്യാമറയിലെ സാങ്കേതിക തകരാർ മൂലം 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നു.

 2020 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ബ്രോങ്കോ (Bronco), എഡ്ജ് (Edge), എക്സ്പ്ലോറർ (Explorer), എസ്കേപ്പ് (Escape) കൂടാതെ ലിങ്കൺ കോർസെയർ (Lincoln Corsair), ഏവിയേറ്റർ (Aviator) എന്നീ മോഡലുകളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്.

റിവേഴ്സ് എടുക്കുമ്പോൾ ക്യാമറ ദൃശ്യങ്ങൾ തെളിയാതിരിക്കുകയോ അല്ലെങ്കിൽ ദൃശ്യങ്ങൾ തലതിരിഞ്ഞ നിലയിൽ (inverted) കാണപ്പെടുകയോ ചെയ്യുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു.

 ബ്രോങ്കോ, എഡ്ജ് മോഡലുകളുടെ ഉടമകൾക്ക് ഈ മാസം അവസാനവും മറ്റ് മോഡലുകളുടെ ഉടമകൾക്ക് ഏപ്രിൽ പകുതിയോടെയും തപാൽ വഴി അറിയിപ്പ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest