advertisement
Skip to content

മുൻ ബേസ്ബോൾ താരം പാട്രിക് മാലോംസ് സീനിയർ വീണ്ടും അറസ്റ്റിൽ

പി പി ചെറിയാൻ

പ്രമുഖ എൻഎഫ്എൽ (NFL) താരം പാട്രിക് മാലോംസിന്റെ പിതാവും മുൻ ബേസ്ബോൾ താരവുമായ പാട്രിക് മാലോംസ് സീനിയർ ടെക്സാസിൽ വീണ്ടും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ച കേസിൽ ലഭിച്ച ശിക്ഷാ കാലാവധിയിലെ നിയമങ്ങൾ ലംഘിച്ചതിനാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലിലടച്ചത്.2024-ലെ മദ്യപിച്ച് വാഹനമോടിച്ച കേസിൽ അഞ്ച് വർഷത്തെ പ്രൊബേഷനിലായിരുന്നു (ശിക്ഷാ ഇളവ് കാലാവധി) അദ്ദേഹം
ഈ സമയത്ത് മദ്യം ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി.

അദ്ദേഹത്തിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം നിരീക്ഷിക്കാൻ ഘടിപ്പിച്ചിരുന്ന എലക്ട്രോണിക് ഉപകരണത്തിൽ ജനുവരി ഒന്നിന് ഉയർന്ന അളവിൽ മദ്യം കണ്ടെത്തിയിരുന്നു.

മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം, പ്രൊബേഷൻ നിയമങ്ങൾ ലംഘിച്ചതോടെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അവസ്ഥയിലാണ്.

ഇതിനുമുമ്പ് മൂന്ന് തവണ ഇദ്ദേഹം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. അമേരിക്കൻ സ്പോർട്സ് ലോകത്തെ പ്രശസ്തനായ ക്വാർട്ടർ ബാക്ക് പാട്രിക് മാലോംസിന്റെ പിതാവായ ഇദ്ദേഹം 11 വർഷം മേജർ ലീഗ് ബേസ്ബോളിൽ (MLB) പിച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest