advertisement
Skip to content

മക്കിനി സിറ്റി മുൻ മാനേജരും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ, കൊലപാതകത്തിന് പിന്നിൽ മകൻ

ഡാളസ് :ഡാളസിലെ  മക്കിനി  (McKinney) മുൻ സിറ്റി മാനേജരെയും ഭാര്യയെയും ഞായറാഴ്ച രാവിലെ മക്കിന്നിയിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ലിയോനാർഡ് ഫ്രാങ്ക് റാഗൻ (73), ഭാര്യ ജാക്കി റാഗൻ (72) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഡൺസ്റ്റർ ഡ്രൈവിലെ വീടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദമ്പതികളെക്കുറിച്ച് ദിവസങ്ങളായി വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോലീസ് എത്തിയെങ്കിലും ആരെയും കാണാത്തതിനാൽ മടങ്ങിപ്പോയി. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് വീടിന്റെ പിൻവാതിൽ വഴി അകത്തു പ്രവേശിച്ചപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ മകനായ ബ്രൈസ് റാഗൻ (34) തോക്കുമായി ഒരു കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ ബ്രൈസിന് നേരെ വെടിയുതിർത്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

മക്കിന്നി പോലീസ് ഈ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest