advertisement
Skip to content

11 വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ മാർച്ച് 31-ന്

ഫ്ലോറിഡ :1987-ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ആറൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31-ന് നടപ്പിലാക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉത്തരവിട്ടു.

മസ്കോട്ട് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡക്കറ്റ്, തെരേസ മകാബി എന്ന പെൺകുട്ടിയെ തടാകതീരത്ത് വെച്ച് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് തടാകത്തിൽ മുക്കി കൊല്ലുകയും ചെയ്തു.

ഡക്കറ്റിന്റെ പട്രോളിംഗ് കാറിലെ ടയർ അടയാളങ്ങളും ബോണറ്റിൽ നിന്ന് ലഭിച്ച പെൺകുട്ടിയുടെ വിരലടയാളങ്ങളുമാണ് കേസിൽ നിർണ്ണായകമായത്.
മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2026-ൽ ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.

2025-ൽ 19 വധശിക്ഷകൾ നടപ്പിലാക്കിയ ഫ്ലോറിഡ, ഈ വർഷവും ശിക്ഷകൾ നടപ്പിലാക്കുന്നതിൽ മുന്നിലാണ്. ടെക്സാസ്, അലബാമ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം കൂടുതൽ വധശിക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest