advertisement
Skip to content
GCC

അബുദാബിയിൽ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികളടക്കം 4 പേർക്ക് ദാരുണാന്ത്യം...

അബുദാബി:അബുദാബിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മരണം
അബുദാബി:ഞായറാഴ്ച വൈകുന്നേരം ലിവ ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അബുദാബി-ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്‌ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്. ഏഴ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റവർ: കുട്ടികളുടെ മാതാവ് റുഖ്സാന ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അബ്‌ദുൽ ലത്തീഫിനും പരിക്കേറ്റിട്ടുണ്ട്.

ലത്തീഫും കുടുംബവും സൗദിയിലെ പ്രവാസ ജീവിതത്തിന് ശേഷമാണ് യു.എ.ഇയിൽ എത്തിയത്. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഒന്നിച്ച് യാത്രയായത് പ്രവാസ ലോകത്തെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest