advertisement
Skip to content

നോർത്ത് ടെക്സാസിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ സജീവ ഷൂട്ടർ പരിശീലനം,ശനിയാഴ്ച

പി പി ചെറിയാൻ

ടെക്സാസ് :നോർത്ത് ടെക്സാസിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ 'സിവിലിയൻ റെസ്‌പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവൻ്റ്‌സ് (CRASE)' പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപുള്ള നിർണ്ണായക നിമിഷങ്ങളിൽ പൗരന്മാരെ പ്രവർത്തിക്കാൻ സജ്ജരാക്കുക.എന്നതാണ് ലക്ഷ്യം

നോർത്ത് ടെക്സാസ് ക്രൈം കമ്മീഷൻ ഈ ശനിയാഴ്ച 20 കേന്ദ്രങ്ങളിൽ വെച്ച് പരിശീലനം നടത്തും.

ഓഫീസർമാർ സ്ഥലത്തെത്താൻ എടുക്കുന്ന ശരാശരി സമയം മൂന്ന് മിനിറ്റാണ്. ഈ സമയം ജീവൻ രക്ഷിക്കാൻ നിർണായകമാണ് എന്ന് അലൻ പോലീസ് മേധാവി സ്റ്റീവ് ഡൈ പറഞ്ഞു.

2023 മെയ് മാസത്തിൽ അലൻ പ്രീമിയം ഔട്ട്‌ലെറ്റ്‌സിൽ നടന്ന വെടിവെപ്പിൽ, മുൻകൂട്ടി നൽകിയ CRASE പരിശീലനം (വാതിലുകൾ പൂട്ടിയിടുക, ആളുകളെ ഒളിപ്പിക്കുക, സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുക) കാരണം നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപാലകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്ന് ഡാളസ് പോലീസ് മേധാവി ഡാനിയൽ കോമൗക്സ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest