advertisement
Skip to content

ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025

ഡാളസ് :ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ . 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 8:00 വരെ കരോൾട്ടൺ ഗുഡ് എലിമെന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ, DFW മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം മുഴുങ്ങുന്നു.

"FREEDOM FROM WORRY AND ANXIETY " എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെപ്പറ്റി ദേശീയ അന്തർദേശീയ വേദികളിൽ ശ്രദ്ധേയനായ പ്രഭാഷകൻ ജോൺ കുരിയൻ കോട്ടയം, ഹൃദയത്തെ സ്പർശിക്കുന്ന ഭാഷയിൽ ആധികാരികമായി സംസാരിക്കുന്നു.

ക്രൈസ്തവ മാധ്യമ രംഗത്തു ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള LIFE FOCUZ മീഡിയയും BBC കാരോൾട്ടണും ചേർന്നാണ് ഈ സംഗീത ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം മെസ്ക്വിറ്റിൽ നടന്ന സ്റ്റീഫൻ ദേവസ്സി ക്രിസ്തീയ സംഗീതനിശ LIFE FOCUZ മീഡിയ ഒരുക്കിയ ഒരു അവിസ്മരണീയ അനുഭവമായിരുന്നു .

DFW മേഖലയിലുള്ള എല്ലാ മലയാളികളെയും ഈ സംഗീത ആഘോഷത്തിന്റെ ഭാഗമാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest