advertisement
Skip to content

ഫ്ലോറിഡയിൽ നിന്ന് സാജ് കാവിന്റെ അരികത്ത് ഫോക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ലീലാ മാരേട്ട് 'ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു

ഫ്ലോറിഡയിൽ നിന്ന് “സാജ് കാവിന്റെ അരികത്ത്” ഫോക്കാന 2026-2008 കാലഘട്ടത്തെ നാഷണൽ കമ്മിറ്റിയിലേക്ക് ചേരാൻ തയ്യാറെടുക്കുന്നു. തെയ്യങ്ങളുടെയും കാവുകളുടെയും നാടായ കണ്ണൂരിന്റെ പാരമ്പര്യത്തിൽ വളർന്ന സാജ്, ഇന്ത്യയിൽ നിന്ന് പോസ്റ്റ്ഗ്രാജുവേഷൻ പൂർത്തിയാക്കിയശേഷം ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. ബോംബെയിലെ പ്രമുഖ കേന്ദ്രസർക്കാർ സ്ഥാപനത്തിലെ സ്ഥിരം ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അമേരിക്കയിലേക്കുള്ള വഴിയെ തെരഞ്ഞെടുത്തത്.

കേരള സർക്കാർ ഉദ്യോഗസ്ഥരുടെ മകനായി ജനിച്ച സാജ്, കണ്ണൂരിന്റെ സമൃദ്ധമായ അനുഷ്ഠാനകലകളും രാഷ്ട്രീയ ചുറ്റുപാടുകളും നേരിട്ട് അനുഭവിച്ചിട്ടാണ് സാമൂഹ്യ പ്രവർത്തനത്തിലേക്ക് ആകൃഷ്ടനായത്. സമൂഹത്തിലെ നിഷ്പക്ഷ നിലയിലുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പ്രത്യേക താല്പര്യം എന്നും അദ്ദേഹം പറയുന്നു.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയിൽ രണ്ടുവർഷം ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിച്ച സാജ്, 2022-2024 കാലഘട്ടത്തിൽ ഒരു പ്രമുഖ നോർത്ത് അമേരിക്കൻ മലയാളി ഫെഡറേഷനിലെ റീജിയണൽ കൾച്ചറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുകൊണ്ട് സൺഷൈൻ റീജിയനു വേണ്ടി “ബെസ്റ്റ് റീജിയൻ” അവാർഡ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.

നിലവിലെ ഫോക്കാന സൺഷൈൻ റീജിയൻ ആർ.വി.പി ശ്രീ ലിന്റോ ജോളിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന സാജിന്, ചരിത്രപരമായി മാറ്റങ്ങൾ പ്രതിഫലിച്ച ഫോക്കാന-ഫ്ലോറിഡ റീജിയണൽ ഇന്നോഗ്രേഷന്റെ വിജയത്തിനു വേണ്ടി ശ്രീ ലിന്റോ ജോളിയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

ഐടി പ്രൊഫഷണലായ സാജ്, കഴിഞ്ഞ 15 വർഷമായി അമേരിക്കയിൽ താമസിക്കുന്നു. സംവാദങ്ങൾ സംഘടിപ്പിക്കുകയും അവയിൽ പങ്കെടുത്ത് സമൂഹ സേവനത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്ര എഴുത്ത് അദ്ദേഹം ഒരു ഹോബിയായി കരുതുന്നു. നിലവിൽ സാജ് കാവിന്റെ അരികത്ത്, ഫോക്കാന മെൻസ് ഫോറം കോ-ചെയർ ആയി സേവനം അനുഷ്ഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest