ഡാളസ്: ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഫെബ്രുവരി 28 ശനിയാഴ്ച നടക്കും
തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു
പൊതുദർശനം:ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ.
സ്ഥലം ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ
സംസ്കാര ശുശ്രൂഷ :'ഡാളസ് ബൈബിൾ ചാപ്പലിന്റെ' മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ.
സ്ഥലം ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ
(Fundamental Baptist Church,1119 W Shadygrove Rd, Irving, TX)
തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്കു: നവീൻ സ്കറിയ 408 859 7614