advertisement
Skip to content

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ചു ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്

സ്വന്തം ലേഖകന്‍

തിരുവവന്തപുരം : എല്‍ ഡി എഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ഗതാഗതമന്ത്രി ആന്റണി രാജു, തുറുമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അഹമ്മദ് ദേവര്‍കോവില്‍ രാവിലെ പത്തോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആന്റണിരാജു കുടുംബസമേതമെത്തിയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. എല്‍ ഡി എഫില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മന്ത്രിമാരുടെ രാജി. കഴിഞ്ഞ മാസം 19 ന് ഈ രണ്ട് മന്ത്രിമാരും രാജിവെക്കാനായിരുന്നു എല്‍ ഡി എഫിലുണ്ടായിരുന്ന ധാരണ. എന്നാല്‍ നവകേരള സദസ് കഴിഞ്ഞുമതി മന്ത്രിസഭാ പുനസംഘടന എന്ന മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമാണ് രാജിതീരുമാനം ഇതുവരെ നീണ്ടത്. മന്ത്രിസഭാ പുനസംഘടന ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പ്രതിനിധി മുഖ്യമന്ത്രിക്കും എല്‍ ഡി എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കിയിരുന്നു, എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളുകയായിരുന്നു.

പുതിയ മന്ത്രിമാരായി കേരളാ കോണ്‍ഗ്രസ് ബി അംഗമായ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് അംഗമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പുതിയ മന്ത്രിമാരാവുക. ഈ മാസം 29 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് എല്‍ ഡി എഫ് നേതൃത്വം അറിയിച്ചത്. എല്‍ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവും ആയിരിക്കും ലഭിക്കുക. ഗണേഷ് കുമാര്‍ ഇത് രണ്ടാം തവണയാണ് ഗതാഗത വകുപ്പ് മന്ത്രിയാവുന്നത്. എ കെ ആന്റണി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. ഗതാഗതവകുപ്പില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയ മന്ത്രിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായി രണ്ടാം തവണയും മന്ത്രിയായി. എന്നാല്‍ വ്യക്തിപരമായ ഒരു വിവാദത്തില്‍ അകപ്പെട്ടതിനെതുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഗണേഷ് കുമാര്‍ പിന്നീട് യു ഡി എഫ് നേതൃത്വവുമായി പിണങ്ങുകയും എല്‍ ഡി എഫിന്റെ ഭാഗമാവുകയായിരുന്നു.

ഒന്നാം പിണറായി മന്ത്രിസഭയില്‍ ഗണേഷ്‌കുമാര്‍ അംഗമാവുമെന്ന് കരുതിയിരുന്നു വെങ്കിലും ഒറ്റ എം എല്‍ എമാര്‍ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ഗണേഷ് കുമാറിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ടേം പരിഗണനയില്‍ മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. മൂന്നാം തവണയാണ് മന്ത്രിസഭയില്‍ അംഗമാവുന്നത്. പത്തനാപുരം എം എല്‍ എയാണ് ഗണേഷ് കുമാര്‍. സഹോദരിയുമായി നിലനില്‍ക്കുന്ന സ്വത്ത് കേസിസും സോളാര്‍ കേസ് ഗൂഢാലോചന കേസും കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള തടസ്സമാവുമെന്നുള്ള സംശയങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം മറികടന്നാണ് ഗണേഷ് കുമാര്‍ മന്ത്രിസഭയിലെത്തുന്നത്.

രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇത് മൂന്നാം തവണയാണ് മന്ത്രിസഭയില്‍ എത്തുന്നത്. വി എസ് മന്ത്രിസഭയില്‍ രണ്ടാം ടേമില്‍ ദേവസ്വം മന്ത്രിയായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയില്‍ തുറമുഖ-പുരാനവസ്തു വകുപ്പ് മന്ത്രിയായിരുന്നു.

പൂര്‍ണമായും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് രാജിവച്ച ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാധ്യമങ്ങളോട് പറഞ്ഞു. കെ എസ് ആര്‍ ടി സി യില്‍ എല്ലാവര്‍ക്കും ശമ്പളം നല്കാന്‍ നടപടി സ്വീകരിച്ചാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പറഞ്ഞു. വെല്ലുവിളിയുള്ള ഒരു വകുപ്പ് ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞുവെന്നത് നേട്ടമായിത്തന്നെയാണ് കാണുന്നതെന്നും ആന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest