advertisement
Skip to content

ഗീത ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത ജോര്‍ജ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമില്‍ മത്സരിക്കുന്നു.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഗീത ജോര്‍ജ് കോളജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരം അലുംമ്‌നി ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റാണ്. 300 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. സിലിക്കണ്‍വാലിയിലെ ജൂപ്പിറ്റര്‍ നെറ്റ് വര്‍ക്‌സ് സ്‌പെഷ്യലൈസ്ഡ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നു.

മികച്ച സംഘാടക മാത്രമല്ല ഐടി രംഗത്തും സാംസ്‌കാരിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗീത ജോര്‍ജ് ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഫൊക്കാനയുടെ ചാരിറ്റി പ്രൊജക്ടുകളുടെ നെടുംതൂണാണ്. കൂടാതെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നു. ചാരിറ്റി മുഖമുദ്രയാക്കി 1995-ല്‍ രൂപീകരിക്കപ്പെട്ട വനിതകളുടെ ഇന്ത്യന്‍ അസോസിയേഷന്‍ 'വനിത'യുടെ പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്ന ചാരിറ്റി സംഘടനയുടെ പ്രസിഡന്റായും ട്രഷററായും പ്രവര്‍ത്തിച്ചിട്ടുള്ള ഗീത മങ്ക പ്രസിഡന്റ്, ട്രഷറര്‍, കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് സെക്രട്ടറി, ഫൊക്കാന 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.

സമസ്ത മേഖലകളിലും മികവ് തെളിച്ച ഗീത ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest