ഫിലാഡൽഫിയ സ്വദേശിയായ ജോർജ് ഒളിക്കൽ, കഴിഞ്ഞ 33 വർഷത്തിലേറെയായി അമേരിക്കയിലെ മലയാളി–ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് സ്വയം സമർപ്പണം ചെയ്തിട്ടുള്ള പ്രമുഖ നേതാവും സാംസ്കാരിക പ്രവർത്തകനും പ്രൊഫഷണലുമാണ്.
ലീലാ മാരേട്ട് പാനലിന്റെ ഭാഗമായി ഫോക്കാന ജനറൽ സെക്രട്ടറിയായി അദ്ദേഹം മത്സരിക്കുന്നു.
ഫോക്കാന 2026–2028 കാലഘട്ടത്തേക്കുള്ള ജനറൽ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ജോർജ് ഒളിക്കലിന്റെ തീരുമാനം, അധികാരലോഭമോ വ്യക്തിപരമായ ആഗ്രഹങ്ങളോ മുൻനിർത്തിയുള്ളതല്ലെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. സമൂഹസേവനത്തിലൂടെയും സ്ഥിരതയുള്ള പ്രവർത്തനങ്ങളിലൂടെയും ഓർഗാനിക് ആയി സമൂഹത്തിലേക്ക് ഉയർന്നുവന്ന ജോർജ് ഒളിക്കലിന്റെ സവിശേഷ വ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്നും അവർ വ്യക്തമാക്കി.

സ്വാർത്ഥ ലാഭേച്ഛകളില്ലാതെ, തന്റെ കഴിവും സമയവും സൃഷ്ടിപരമായ ഊർജവും മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കായി സമർപ്പിക്കുമ്പോഴാണ് ഏതൊരു മലയാളി ഫെഡറേഷനും സംഘടനയും സജീവമാകുന്നതെന്ന് ലീലാ മാരേട്ട്. ആ മാനദണ്ഡങ്ങളിൽ പൊതുസമൂഹം തന്നെ തിരിച്ചറിഞ്ഞ നേതാവാണ് ജോർജ് ഒളിക്കൽ.
നാലുവർഷക്കാലം പെൻസിൽവേനിയ മലയാളി അസോസിയേഷൻ (PAMPA) പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, സംഘടനയുടെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ജോർജ് ഒളിക്കൽ ഒരിക്കലും നേതൃസ്ഥാനങ്ങൾ തേടി പോയിട്ടില്ല; മറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രതിബദ്ധതയും മൂലം അതൊക്കെ അദ്ദേഹത്തിൻറെ കർമ്മപഥത്തിൽ എത്തിച്ചേരുകയായിരുന്നു!
സമൂഹനേതൃത്വവും സംഘടനാ സേവനവും
ദശകങ്ങളായി വിവിധ മലയാളി/ഇന്ത്യൻ–അമേരിക്കൻ സംഘടനകളിൽ സുതാര്യവും ഫലപ്രദവുമായ നേതൃപരിപാടിയാണ് ജോർജ് ഒളിക്കൽ നൽകിവരുന്നത്.
അദ്ദേഹത്തിന്റെ പ്രധാന സേവനങ്ങൾ:
മുൻ FOKANA നാഷണൽ കമ്മിറ്റി അംഗം – വൈസ് പ്രസിഡൻറ്, അസോസിയേറ്റ് ട്രഷറർ, സ്പെല്ലിംഗ് ബി നാഷണൽ കോ-ഓർഡിനേറ്റർ
PAMPA സ്ഥാപക അംഗം, നാലു തവണ പ്രസിഡന്റ്
ട്രൈ-സ്റ്റേറ്റ് കേരള ഫോറം – സ്ഥാപക അംഗവും മുൻ ചെയർമാനും
മുൻ പ്രസിഡന്റ് – ഇന്ത്യൻ അമേരിക്കൻ കത്തോലിക് അസോസിയേഷൻ
മുൻ ട്രഷറർ – IOC ഫിലാഡൽഫിയ ചാപ്റ്റർ
മുൻ പ്രസിഡന്റ് – ഇന്ത്യാ പ്രസ് ക്ലബ് USA, ഫിലാഡൽഫിയ ചാപ്റ്റർ
മാനീഷി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ – ബോർഡ് ഡയറക്ടർ
ഈ സമഗ്രമായ സംഘടനാനുഭവവും സമൂഹബന്ധവും FOKANAയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ഫലപ്രദവുമാക്കാനും, യുവതലമുറയ്ക്ക് മലയാളി പാരമ്പര്യം പകർന്നു നൽകാനും, ഫെഡറേഷന്റെ ഐക്യവും ജനകീയതയും ശക്തിപ്പെടുത്താനും സഹായകമാവുമെന്ന് നേതൃസംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാലഘട്ടത്തിന്റെ അനിവാര്യതയായി, ജോർജ് ഒളിക്കൽ ഫോക്കാന -ജനറൽ സെക്രട്ടറിയാകുമ്പോൾ, നോർത്ത് അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിക്ക് ഒരു പുതുവസന്തകാലം പിറക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളും, സവിശേഷ വ്യക്തിത്വവും FOKANAയെ, മലയാളി ഇതര ഫെഡറേഷനുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമ്പന്നമായും ഉത്സാഹപൂർണമായും മുന്നോട്ട് നയിക്കും എന്നതിൽ ലില മാരേട്ട് പാനൽ അത്യന്തം ഉത്സാഹത്തിലാണ്.