advertisement
Skip to content

ആന്‍ഡ്രോയിഡ് 14 ഓഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ഒടുവില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് 14 ഓഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. രണ്ട് ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതുവഴി സാധാരണ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 14 ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ അവസരം ലഭിക്കും.

രണ്ട് മാസത്തേക്കാണ് ആന്‍ഡ്രോയിഡിന്റെ ബീറ്റാ പരീക്ഷണ ഘട്ടം. ജൂണ്‍ ജൂലായ് മാസങ്ങളാവുന്നതോടെ ഓഎസിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

പിക്‌സല്‍ 4എ, പിക്‌സല്‍ 4എ, പിക്‌സല്‍ 5, പിക്‌സല്‍ 6എ, പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ, പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ബീറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

പിക്‌സല്‍ ഫോണുകളില്ലാത്തവര്‍ക്ക് ആന്‍ഡ്രോയിഡ് എമുലേറ്ററിന്റെ സഹായത്തോടെ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ് ലെറ്റുകളിലും ആന്‍ഡ്രോയിഡ് 14 ഉപയോഗിച്ച് നോക്കാം.

മെച്ചപ്പെട്ട സിസ്റ്റം യൂസര്‍ ഇന്റര്‍ഫെയ്‌സ്, പുതിയ ബാക്ക് ആരോ, മെച്ചപ്പെട്ട സിസ്റ്റം ഷെയര്‍ഷീറ്റ്, മെച്ചപ്പെട്ട ഗ്രാഫിക്‌സ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 14 ല്‍ അവതരിപ്പിച്ചിട്ടുള്ളത്. മെച്ചപ്പെട്ട പ്രൈവസി സെറ്റിങ്‌സും, കൂടുതല്‍ പേഴ്‌സണലൈസേഷന്‍ ഫീച്ചറുകളും ഇതിലുണ്ട്.

വരുന്ന ബീറ്റാ അപ്‌ഡേറ്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചേക്കും.

2.15 ജിബിയാണ് ആദ്യ ബീറ്റാ അപ്‌ഗ്രേഡിന്റെ വലിപ്പം. ഇത് മാന്വലായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ബീറ്റാ പതിപ്പില്‍ പ്രശ്‌നങ്ങള്‍ ഏറെ ഉണ്ടാകുമെന്നതിനാല്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest