advertisement
Skip to content

ഗൂഗിള്‍ ബാര്‍ഡ് സെര്‍ച്ച് ഔട്ട്‌പുട്ടിൽ ഇനി ചിത്രങ്ങളും

ഗൂഗിൾ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ ബാർഡിലേക്ക് ഒരു പുതിയ ഫംഗ്ഷന്‍ കൂട്ടിച്ചേർക്കുന്നതായി പ്രഖ്യാപിച്ചു. ബാർഡ് ഇനിമുതല്‍ ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്കു നല്‍കുന്ന പ്രസക്തമായ പ്രതികരണങ്ങള്‍ക്കൊപ്പം ചിത്രങ്ങളും നൽകും. തങ്ങളുടെ എക്സ്പിരിമെന്‍റ് അപ്‌ഡേറ്റ് പേജിലൂടെയാണ് ഗൂഗിള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൂഗിൾ ബാർഡുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനായാണ് ഗൂഗിള്‍ ഈ പേജ് തയാറാക്കിയിട്ടുള്ളത്.

"ബാർഡിന് ഇപ്പോൾ ഗൂഗിൾ സെർച്ചിൽ നിന്ന് ചിത്രങ്ങൾ കൊണ്ടുവരാൻ കഴിയും, അതിനാൽ നിങ്ങൾക്ക് വിഷ്വലുകൾ ഉള്‍പ്പെടുത്തിയുള്ള സഹായകരമായ പ്രതികരണങ്ങൾ ലഭിക്കും," ഗൂഗിള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ബാർഡിനോട് നേരിട്ട് ചിത്രങ്ങൾ ചോദിക്കാനും കഴിയും. ഓരോ ചിത്രത്തിനും ബാർഡ് അതിന്‍റെ ഒരു സ്രോതസും കാണിക്കും. ഉപയോക്താക്കൾക്ക് അവരുടെ ആശയങ്ങൾ കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ ചിത്രങ്ങൾ സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു.

ഗൂഗിള്‍ ബാർഡ് ഉപയോഗിക്കുന്നതിനായി, bard.google.com സന്ദർശിച്ച് നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ബാർഡ് ഉപയോക്താക്കൾക്ക് സെര്‍ച്ച് ഔട്ട്‌പുട്ടിൽ ചിത്രങ്ങൾ കാണിക്കാൻ ബാർഡിനോട് നേരിട്ട് ആവശ്യപ്പെടാം.include ഉദാഹരണത്തിന്, ഇന്ത്യയിൽ ലഭ്യമായ സൺസ്‌ക്രീനുകൾ ചിത്രങ്ങളോടൊപ്പം നിർദ്ദേശിക്കാൻ നിങ്ങൾക്ക് ബാര്‍ക്കിനോട് ആവശ്യപ്പെടാം.

ബാര്‍ഡിന് ഒരേ അല്ലെങ്കിൽ സമാനമായ പ്രോംപ്റ്റുകൾക്കും ചോദ്യങ്ങൾക്കും നിരവധി പ്രതികരണങ്ങൾ നൽകാൻ കഴിയും. കൂടാതെ ഉപയോക്താക്കൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ വേണമെങ്കിൽ പുതിയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിന് ബാർഡിനോട് ആവശ്യപ്പെടാം. അതിനാൽ, ഒരു പ്രോഗ്രാമിനായി കോഡ് സൃഷ്‌ടിക്കുന്നതോ ഫോട്ടോകൾക്ക് അടിക്കുറിപ്പുകൾ ചേർക്കുന്നതോ പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ ബാർഡ് അനുയോജ്യമാണ്. ഓപ്പണ്‍എഐ-യുടെ ചാറ്റ്ജിപിടി-ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂഗിള്‍ ബാര്‍ഡ് അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest