advertisement
Skip to content

ഗൂഗ്ൾ പേ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇനി ആധാർ കാർഡും ഉപയോഗിക്കാം

മൊബൈൽ പേയ്മെന്റ് സംവിധാനമായ ​ഗൂഗ്ൾ പേ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇനി ആധാർ കാർഡും ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനങ്ങളിലേക്ക് ലോഗ് ഇൻ ചെയ്യാം. ഇത്തരത്തിൽ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നാണ് മെച്ചം.

ചില ബാങ്കുകൾ മാത്രമാണ് നിലവിൽ ഈ സേവനം നൽകുന്നത്. വൈകാതെ കൂടുതൽ ബാങ്കുകൾ ​പുതിയ സേവനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇതി​​നൊപ്പം ബാങ്കിലും ആധാർ സൈറ്റിലും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഒന്നായിരിക്കുകയും വേണം.

പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി ഗൂഗ്​ൾപേ ഡൗൺലോഡ് ചെയ്തതതിന് ശേഷം ആറക്ക ആധാർ നമ്പർ നൽകണം. അപ്പോൾ യു.ഐ.ഡി.എ.ഐയിൽ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിന് ശേഷം യു.പി.ഐ പിൻ സെറ്റ് ​ചെയ്യുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest