advertisement
Skip to content

ഗൂഗിൾ പേയിൽ ഇനി മുതൽ റുപേ കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താം

ഇനി മുതൽ ഗൂഗിൾ പേയിൽ റുപേ കാർഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിൾ പേ ഈ സൗകര്യം നൽകുന്നത്. മുൻപ് തന്നെ റുപേ കാർഡുകൾ ഉപയോഗിച്ച് യു പി ഐ ഇടപാട് നടത്താനുള്ള സൗകര്യം നിലവിൽ വന്നിരുന്നു. എന്നാൽ ഇത് ഗൂഗിൾ പേയിൽ ലഭ്യമായിരുന്നില്ല.പുതിയ സൗകര്യത്തോടെ ഉപഭോക്തക്കൾക്ക് ഗൂഗിൾ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലെ പണം വഴി ഇടപാട് നടത്താനാവും. സ്വൈപ്പിംഗ് മെഷീൻ സൗകര്യമില്ലാത്ത ചെറിയ കടകളിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ഇത് സഹായിക്കും. നിലവിൽ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളാണ് നിലവിൽ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്യാനാവുക. കൂടുതൽ ബാങ്കുകളെ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

എങ്ങനെ ഉപയോഗിക്കാം

  1. ഗൂഗുൾ പേ തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള പ്രൊഫെെൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  2. അതിൽ Set up UPI Payments Methods ഓപ്ഷന് താഴെ റുപേ ക്രെഡിറ്റ് കാ‌ർഡ് ചേർക്കാനുള്ള ഓപ്ഷനുണ്ടാവും.
  3. കാർഡിലെ വിവരങ്ങൾ നൽകി ഒ ടി പി നൽകിയാൽ കാർഡ് ഗൂഗിൾ പേയുമായി ബന്ധിപ്പിക്കപ്പെടും.
    4.ഇതിന് ശേഷം ക്യുആർ കോഡ് സ്‌കാൻ ചെയ്തോ ഫോൺ നമ്പർ ഉപയോഗിച്ചോ ക്രെഡിറ്റ് കാർഡിൽ നിന്ന് പണമിടപാട് നടത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest