advertisement
Skip to content

മഹാകവി കെ വി സൈമൺ സാറിന്റെ കൊച്ചു മകൻ അന്തരിച്ചു

ഇടയാറന്മുള : മലയാള ക്രൈസ്തവ സമൂഹം എല്ലാ കാലവും ഹൃദയത്തോട് ചേർത്ത് പാടുന്ന അനേക ആത്മീയ ഗാനങ്ങൾ സംഭാവന നൽകിയ പ്രിയ കർത്തൃദാസൻ കുന്നുംപുറത്ത് മഹാകവി കെ വി സൈമൺ സാറിന്റെ മകളുടെ മകനും, അബുദാബി ബ്രെതറൺ ക്രിസ്ത്യൻ അസംബ്ലി സഭയിലെ മുൻ അംഗവുമായ ശ്രീ ജോർജ് സൈമൺ (അനിയൻ കുഞ്ഞ്, 82  വയസ്സ്) ഓഗസ്റ്റ് 31 ഞാറാഴ്ച്ച വെല്ലൂരിൽ അന്തരിച്ചു

ചില നാളുകളായി മൂത്ത മകൻ ഡോ. എബി സൈമൺന്റെ കുടുംബത്തോടൊപ്പം വെല്ലൂരിൽ താമസിച്ച് വരികയായിരുന്നു.

ഭാര്യ : കല്ലിശ്ശേരി പാറയിൽ കുടുംബാംഗം ശ്രീമതി അന്നമ്മ സൈമൺ (അമ്മാൾ). മക്കൾ : ഡോ. എബി സൈമൺ (സി എം സി വെല്ലൂർ) & ഡോ. ബെറ്റി എബി, ബോബി സൈമൺ & ഷേബ ബോബി (അബുദാബി)
സംസ്ക്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest