advertisement
Skip to content

ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ് ആശംസകൾ. നന്ദി ഞാൻ ആരോട് ചെല്ലേണ്ടു .....

ഫൊക്കാനയുടെ   (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവും ഏറെ സഹായകമായി. നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ ഞങ്ങൾ ഈ താങ്ക്സ് ഗിവിങ് സമയം തെരെഞ്ഞെടുക്കുകയാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്, ഈ കമ്മിറ്റി വന്നതിന് ശേഷം പ്രവർത്തനങ്ങളുടെ ഒരു വർഷം ആണ് കടന്ന് പോയത്. അമേരിക്കയിലെ  ജോലി തിരക്കുകൾക്ക് ഇടയിലും  കുടുംബത്തിന്റെ ആവശ്യം പോലെ  ഞങ്ങളെ ചേർത്ത് പിടിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ തന്ന് സഹകരിക്കുകയും  ഞങ്ങളോടൊപ്പം ഫൊക്കാനയുടെ ഭാഗമായി നിന്ന് പ്രവർത്തിക്കുകയും ,ചേർത്തുപിടിക്കുകയും, സ്വീകരിക്കുകയും ചെയ്തതിന്  ഹൃദയംഗമമായ നന്ദി, സ്രെക്രെട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.

നിങ്ങൾ നൽകുന്ന സഹായ സഹകരണം സംഘടനയ്ക്ക് ഊർജ്ജം നൽകുന്നു. ഓരോ ചെറിയ സഹായങ്ങൾക്കും ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു. ഏവരുടെയും സ്നേഹത്തിന് മുൻപിൽ കൈകൾ കൂപ്പുന്നു ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.

വാക്കുകളുടെ സഹായം ഇല്ലാതെ തന്നെ പലരോടുംപലപ്പോഴും നാം  നന്ദി അറിയിക്കാറുണ്ട്.   ആശുപത്രിയിൽ അവശനായി കിടക്കുമ്പോൾ സന്ദർശിച്ചു സാന്ത്വന വാക്കുകൾ പറയുമ്പോൾ രണ്ടു കൈകളും കൂപ്പി ഇടറുന്ന ചുണ്ടുകളോടെ നമ്മൾ  ചിരിക്കാറില്ലേ ? ദുഃഖങ്ങളിലും, ദുരവസ്ഥകളിലും സമാശ്വസിപ്പിക്കാൻ വരുന്ന വ്യക്തികൾ പുറത്തുതട്ടി ആശ്വസിപ്പിക്കുമ്പോൾ, നമ്മൾ അവരെ കെട്ടിപ്പിടിച്ചു ഒന്നും ഉരിയാടാതെ നന്ദി അറിയിക്കാറില്ലേ? വിജയങ്ങളിൽ അനുമോദിക്കാൻ എത്തുന്നവരെ വിടർന്ന പുഞ്ചിരിയോടുകൂടി നമ്മൾ നന്ദി പറയാതെ പറയാറില്ലേ?  പലപ്പോഴും ഔപചാരികമായ വാക്കുകൾ കൊണ്ടുള്ള നന്ദി പ്രകടനങ്ങളെക്കാൾ ഏറെ നമ്മെ സ്പർശിക്കുന്നവരെ, സഹായിച്ചവരെ  ഒരു ചെറു പുഞ്ചരിയിലൂടെ ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്.

സുഗതകുമാരി ടീച്ചറുടെ കവിതാശകലമാണ് ഈ അവസരത്തിൽ മനസ്സിലേക്ക് ഓടിയെത്തുന്നത് :

'എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ  വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest