advertisement
Skip to content

സമന്വയ ആൽബെർട്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്

എഡ്മിന്റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ , ആൽബെർട്ട യൂണിറ്റ് "സമന്വയ ആൽബെർട്ട" ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Beats and Bells 20K5" ഡിസംബർ 27ന് എഡ്മണ്ടൻ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു .


കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ഡി.ജെ , ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്.

മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025 നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://events.mazhathulli.ca/event/samanwaya-albertas-beats-bells-2k25/

വാർത്ത : ജോസഫ് ജോൺ കാൽഗറി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest