ന്യൂ യോർക്ക് : പ്രായമായവരും അംഗപരിമതർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനായി യുഎസ് വിമാനത്താവളത്തിൽ വച്ചിരുന്ന വീൽച്ചെയറുകളിൽ ഒന്നൊഴിയാതെ കയറി ഇരിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ബ്രൂസ് എന്ന എക്സ് ഉപയോക്താവാണ വീഡിയോ പങ്കുവച്ചത്. സഹായം ആവശ്യമുള്ള അംഗപരിമിതർക്ക് നല്‍കാതെ വിമാനത്താവളങ്ങളിലെ വീൽചെയറുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ.
ഇവിടെ ഇങ്ങനെയെങ്കില്‍ യുഎസിലെ ആരോഗ്യ സംവിധാനങ്ങളിൽ പ്രായമായവര്‍ വഞ്ചിതരാകാതിരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. വീഡിയോയും കുറിപ്പും പെട്ടെന്ന് തന്നെ വൈറലായി. ഒന്നര ലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ട്. പ്രതികരണവും രൂക്ഷമായിരുന്നു. വിമാനത്താവളത്തിലെ ഇന്ത്യക്കാരുടെ പ്രവർത്തി രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്.
സമാനായ പരാതികൾ വർദ്ധിച്ചതിന് പിന്നാലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തങ്ങളുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ആരോഗ്യമുള്ള ഒരു യാത്രക്കാരനോ ആരോഗ്യമുള്ള മുതിർന്ന പൗരനോ വീൽചെയർ ഉപയോഗിക്കണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. ഇതിനായി ഫീസ് ഈടാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് അനുമതി നല്‍കി. അതേസമയം പ്രായാധിക്യമോ, അംഗപരിമിതിയോ പോലുള്ള യഥാർത്ഥ ആവശ്യക്കാർക്ക് വീൽചെയർ സൗജന്യമായി നല്‍കണമെന്നും ഡിജിസിഎ വ്യക്തമാക്കി.