advertisement
Skip to content

ഹിമാലയന്‍ നിരകളുടെ സൗന്ദര്യം അനുഭവിച്ചറിയാന്‍ സിക്കിമിലേക് ഒരു യാത്ര പോകാം

സിക്കിമിലെ തടാകങ്ങള്‍ സഞ്ചാരികളെ ആവേശഭരിതരാക്കുമെന്നതില്‍ സംശയമില്ല. ഹിമാലയന്‍ താഴ്‌വരകളിലെ ഈ തടാകങ്ങള്‍ പച്ചപ്പും നിറഞ്ഞമലനിരകളാലും പ്രകൃതിഭംഗിയാലും യാത്രികരെ മാന്ത്രികമായ ഒരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ സിക്കിം, പ്രകൃതിദൃശ്യങ്ങളാല്‍ മോഹിപ്പിക്കുന്നയിടമാണ്. നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ഹിമാലയന്‍ നിരകളുടെ സൗന്ദര്യം അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രദേശമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഏഴോളം ദേശീയോദ്യാനങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. ഇതുകൂടാതെ സിക്കിമിലെ ഏറ്റവും സവിശേഷകരമായ ഒന്നാണ് ഹൃദയം കവരുന്ന തടാകങ്ങള്‍

സിക്കിമിലെ തടാകങ്ങള്‍ സഞ്ചാരികളെ ആവേശഭരിതരാക്കുമെന്നതില്‍ സംശയമില്ല. ഹിമാലയന്‍ താഴ്‌വരകളിലെ ഈ തടാകങ്ങള്‍ പച്ചപ്പും നിറഞ്ഞമലനിരകളാലും പ്രകൃതിഭംഗിയാലും യാത്രികരെ മാന്ത്രികമായ ഒരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക് എന്തുക്കൊണ്ടും പറ്റിയൊരു സാന്തമായ ലക്ഷ്യസ്ഥാനമാണ് ഈ തടാക തീരങ്ങള്‍. ഇതില്‍ ചില തടാകങ്ങളില്‍ നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നു. സിക്കിമില്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില വശ്യമനോഹരമായ തടാകങ്ങളെക്കുറിച്ച് അറിയാം.

സോംഗോ തടാകം

ചാംഗു തടാകം എന്നും അറിയപ്പെടുന്ന സോംഗോ, തീര്‍ച്ചയായും നിങ്ങളുടെ സിക്കിം യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രദേശമാണ്. അതിമനോഹരമായ തടാകങ്ങളില്‍ ഒന്നാണ് ഇത്. അകാശം ചുംബിച്ചു നില്‍ക്കുന്ന കൊടുമുടികളാലും ഹിമപാളികളാലും ചുറ്റപ്പെട്ടരിക്കുന്ന തടാകമാണ് സോംഗോ. 'തടാകങ്ങളുടെ ഉറവിടം' എന്നാണ് സോംഗോ എന്ന വാക്കിന്റെ അര്‍ത്ഥം. ശൈത്യകാലത്ത് തടാകത്തിലെ ജലം ഉറഞ്ഞ് മഞ്ഞാക്കുന്നു. പ്രദേശം മഞ്ഞിനാല്‍ മൂടപ്പെടുകയും ചെയ്യുന്നു. വസന്തകാലത്ത്, വിവിധതരം പൂക്കള്‍ വിരിയുന്നതോടെ ഈ സ്ഥലം പച്ചപ്പും വൈവിധ്യമാര്‍ന്ന പുഷ്പങ്ങളാലും മനോഹരമാകും.

മെന്‍മെച്ചോ തടാകം

സോംഗോ തടാകത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍, മെന്‍മെച്ചോ എന്നറിയപ്പെടുന്ന ഈ മനോഹരമായ തടാകത്തില്‍ എത്താം. സമുദ്രനിരപ്പില്‍ ഏകദേശം 12,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ജെലെപ് ലാ പാസിന് തൊട്ടുതാഴെയാണ്. ശുദ്ധജല മത്സ്യമായ ട്രൗട്ടിന് പേരുകേട്ടതാണ് ഈ തടാകം. ശെത്യകാലത്ത് ഈ പ്രദേശം മഞ്ഞു പാളികളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ സമയത്ത് ഇവിടേക്കുള്ള സന്ദര്‍ശനം പ്രയാസമേറിയതാണ്. വേനല്‍ക്കാലത്ത് ഇവിടം യാത്രികരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറുന്നു.

കാര്‍ത്തോക്ക് തടാകം

സിക്കിമിലെ ഏറ്റവും പവിത്രമായ തടാകങ്ങളില്‍ ഒന്നായി ബഹുമാനിക്കപ്പെടുന്ന ഒരു തടാകമാണ് കാര്‍ത്തോക്ക്. മരതക വര്‍ണ്ണത്തിലുള്ള ജലത്തിനാലും ശാന്തമായ അന്തരീക്ഷത്തിനാലും ആരുടെയും മനം കവരും. ശുദ്ധമായ മനസ്സോടെ ഈ തടാകത്തിനരികില്‍ വന്ന് ആഗ്രഹങ്ങള്‍ സാധിക്കാന്‍ എത്തുന്ന ആരുടെയും പ്രാര്‍ത്ഥന, ഇവിടുത്തെ ദൈവങ്ങള്‍ ഒരിക്കലും കേള്‍ക്കാതെ പോകില്ല എന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. ഗ്രാമവാസികള്‍ വിശുദ്ധയിടമായി കണക്കാക്കുന്ന ഒരുയിടമാണ് ഈ തടാകം. കൂടാതെ, തങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവന്ന ദൈവങ്ങള്‍ക്ക് നന്ദി പറയുന്നതിനായി എല്ലാ വര്‍ഷവും ഇവിടെ അവര്‍ വലിയ ആഘോഷങ്ങള്‍ നടത്താറുണ്ട്.

സമിതി തടാകം

നിങ്ങള്‍ ദ്സോങ്ഗ്രി അല്ലെങ്കില്‍ ഗോച്ച ലാ ട്രെക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍, ഹിമാലയത്തിലെ ഉയര്‍ന്ന കൊടുമുടികള്‍ക്കിടയിലുള്ള ഈ അതിമനോഹരമായ തടാകത്തിന്റെ സൗന്ദര്യം നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. സിക്കിമിലെ ഏറ്റവും ചെറിയ തടാകങ്ങളില്‍ ഒന്നാണെങ്കിലും സമിതി ലേക്ക് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. രണ്ട് വ്യത്യസ്ത പര്‍വ്വതങ്ങള്‍ക്കിടയിലുള്ള തടാകത്തിന്റെ അതുല്യമായ മനോഹാരിത ട്രെക്കര്‍മാരെ ഇവിടെ ക്യാമ്പ് ചെയ്യാന്‍ പ്രേരിപ്പിക്കാറുണ്ട്. പ്രദേശത്തിന്റെ ഭംഗി അതിശയകരമാണ്.

ഗ്രീന്‍ തടാകം

കാഞ്ചന്‍ജംഗ പര്‍വ്വതത്തിന്റെ താഴ്‌വരയിലാണ് ഗ്രീന്‍ തടാകം സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ നിഗൂഢമായ തടാകങ്ങളിലൊന്നായിട്ടാണ് ഗ്രീന്‍ ലേക്കിനെ കരുതുന്നത്. കാരണം, ചിലരുടെ അഭിപ്രായത്തില്‍, ഈ തടാകം ഒരിക്കല്‍ അപ്രത്യക്ഷമായി, ഇപ്പോള്‍ ഇവിടെ ഒരു തടാക തടം മാത്രമാണെന്നാണ്. ഈ സംബന്ധിച്ച് പല കഥകളും ഇവിടെ കേള്‍ക്കാം. ഈ പ്രദേശത്ത് എത്താന്‍ ട്രെക്ക് ചെയ്യണം. സിക്കിമിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് റൂട്ടുകളിലൊന്നാണ്. തെളിഞ്ഞ പ്രഭാതത്തില്‍ നിങ്ങള്‍ യാത്ര പുറപ്പെടുകയാണെങ്കില്‍, പശ്ചാത്തലത്തിലുള്ള കാഞ്ചന്‍ജംഗ കൊടുമുടിയുടെ പ്രതിഫലനം തടാകത്തിനരികില്‍ ആസ്വദിക്കാനാകും.

ഗുരുഡോങ്മര്‍ തടാകം

സമുദ്രനിരപ്പില്‍ ഏകദേശം 17,100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മര്‍ തടാകം, ഹിന്ദുമത വിശ്വാസികള്‍ക്കും ബുദ്ധമതക്കാര്‍ക്കും സിഖുകാര്‍ക്കും ഒരു പുണ്യയിടമാണ്. പര്‍വ്വതനിരകള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്ന ഈ തടാകം അതിന്റെ സൗന്ദര്യത്താല്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, ഈ തടാകത്തിന്റെ ഒരു ഭാഗം ഗുരു റിംപോച്ചെ അനുഗ്രഹിച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിന്‍െര തെളിവിയി അവര്‍ ചൂണ്ടിക്കാട്ടുന്നത്, കഠിനമായ ശൈത്യകാലത്ത് പോലും തടാകത്തിന്റെ ഒരു പ്രത്യേക സ്ഥലം ഒരിക്കലും തണുത്തുറഞ്ഞ് പോകില്ലെന്ന കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest