advertisement
Skip to content

മാസ്സ് ലുക്കുമായി ഹോണ്ടയുടെ പുതിയ എസ്.യു.വി വരുന്നു

ഹോണ്ട ഇന്ത്യയുടെ പുതിയ എസ്.യു.വി എലവേറ്റ് അടുത്ത മാസം നിരത്തിലിറങ്ങും. ജൂൺ ആറിന് വാഹനം വാഹനത്തിന്റെ ആഗോള അവതരണം ഡൽഹിയിൽ അരങ്ങേറും. സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും. ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വില്പനക്ക് എത്തിക്കാനാണ് ഹോണ്ടയുടെ പ്ലാൻ.ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ,​സ്കോഡ കുഷാഖ് തുടങ്ങിയ വമ്പൻമാരെ വെല്ലുവിളിക്കാനാണ് എലവേറ്റ് വരുന്നത്. ആഗോള എസ്.യു.വി ലൈനപ്പിൽ WR-V, HR-V എന്നിവയ്‌ക്ക് ഇടയിലാണ് എലവേറ്റിന്റെ സ്ഥാനം.

അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലാണ് നിർമാണം. 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആകും എലവേറ്റിന്റേത്. എൻജിൻ 121 bhp കരുത്തും 145 Nm ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭിക്കും.ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്‌ലൈറ്റായിരിക്കും ഉണ്ടായിരിക്കുക. വലിയ ഗ്രില്ലുമായിട്ടായിരിക്കും ഹോണ്ട എലവേറ്റ് എസ്‌യുവി പുറത്തിറങ്ങുന്നത്. 4.2 മുതൽ 4.3 മീറ്റർ വരെ നീളം ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

ഹോണ്ട എലവേറ്റ് എസ്‌യുവിയിൽ സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഉണ്ടാവുക. ഈ വാഹനത്തിൽ പനോരമിക് സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർക്കുള്ള ഇലക്ട്രിക് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, കണക്റ്റഡ് കാർ ടെക്, പിഎം 2.5 എയർ ഫിൾട്ടർ തുടങ്ങിയ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കും.ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ഈ വാഹനം ലഭ്യമാകില്ല എന്നാണ് സൂചനകൾ. പിന്നീട് ഹൈബ്രിഡ് ഓപ്ഷനിലും എസ്‌യുവി പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest