advertisement
Skip to content

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്, ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ പ്രണാമം

ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻറെ നിര്യാണത്തിൽ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ  അനുശോചനം രേഖപ്പെടുത്തി.  

 ഫൊക്കാന മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഇപ്പോൾ അസോസിയേഷൻ പ്രസിഡന്റും കൂ ടിയായ സജി എം പോത്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ലോകം അറിയുന്ന പ്രെവാസി സംഘടനയായി ഫൊക്കാനയെ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചതും,, ഹഡ്സൺ വാലി മലയാളീ അസോസിയേഷനെ ഫൊക്കാനയുടെ  മുൻനിരയിൽ എത്തിക്കാൻ ശ്രെമിച്ചതും യോഗത്തിൽ അനുസ്മരിച്ചു.

 നാലര പതിറ്റാണ്ടായി അമേരിക്കൻ മലയാളികളുടെ ഇടയിൽ സ്വാധീനം ചെലുത്താൻ സാധിച്ച വെക്തിയാണദ്ദേഹം. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് കെ ആർ നാരായണനോടൊപ്പം ചേർന്ന് ഒരു മലയാളീ കൂട്ടായ്‌മയ പടുത്തുയർത്തിയതാണ് ഫൊക്കാന.

 ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ സെക്രട്ടറി ടോം നൈനാൻ, ട്രെഷറർ വിശ്വനാഥൻ കുഞ്ഞുപിള്ളൈ, മുൻ പ്രസിഡന്റ് ജിജി ടോം, മെമ്പർ അജി കളീക്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

  ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ, ഡോ. എം. അനിരുദ്ധൻറെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest