advertisement
Skip to content

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ,ഒ ഐ സി സി (യു എസ് എ) അപലപിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റൺ:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യുഎസ്എ ) ചെയർമാൻ ജെയിംസ് കൂടൽ , പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് ഏബ്രഹാം എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .

നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കുന്നതിൽ തടസ്സമില്ലെന്നും , എന്നാൽ ഈ നിയമം പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ മാത്രം ലക്ഷ്യമിട്ടാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാവിലെ അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത് ഏതോ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നതു പോലെയായിരുന്നുവെന്നും പിണറായിയുടെ ദുഷ്ഭരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അറസ്റ്റ് എന്നും നേതാക്കൾ പറഞ്ഞു

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നിയമസഭയിൽ അക്രമം അഴിച്ചുവിടുകയും, നിയമ സഭയിലെ കംപ്യൂട്ടറുകളും , ഫർണിച്ചറുകളും തല്ലി തകർക്കുകയും ചെയ്ത ഇടതുപക്ഷ നേതാക്കൾക്ക് എന്താ ധാർമീകതയാണ് ഈ അറസ്റ്റിനെനാണു ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയൻ ശ്രെമിക്കുന്നതെങ്കിൽ അതിനെതിരെ കേരളം ജനത ശക്തിയായി പ്രതികരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.കോൺഗ്രെസ് നേതാക്കളെ അറസ്റ്റ് ചെയ്തു പ്രവർത്തകരെ നിശ്ശബ്ദമാകുന്നതിനാണ് പിണറായി വിജയൻ ശ്രമമെന്നും നേതാക്കൾ ആരോപിച്ചു .

സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണു നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.രാവിലെ ഏഴരയോടെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലാണു നടപടി. മാർച്ച് അക്രമാസക്തമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.

പ്രതിഷേധ മാര്‍ച്ചിനെതിരെയും കേസെടുത്തു.പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു കേസിൽ ചുമത്തിയിട്ടുള്ളത്. ഇതിലാണിപ്പോൾ അപ്രതീക്ഷിതമായ കസ്റ്റഡി നടപടിയുണ്ടാകുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്‌തേക്കും. ഇന്ന് അതിരാവിലെ തന്നെ വീട്ടിലെത്തി ഏറെനേരം ചോദ്യംചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

നവകേരള സദസ്സിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. അക്രമാസക്തമായ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിൽ രാഹുൽ മാങ്കൂട്ടത്തിലിനും സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest