advertisement
Skip to content

ഐ​സ്ക്രീം വി​പ​ണി​യി​ലും ചു​വ​ടു​റ​പ്പി​ക്കാ​നൊരുങ്ങി മു​കേ​ഷ് അം​ബാ​നി​

മും​ബൈ: ശീ​ത​ള​പാ​നീ​യ​ത്തി​നു പി​ന്നാ​ലെ ഐ​സ്ക്രീം വി​പ​ണി​യി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല പ്ര​ധാ​ന ഏ​റ്റെ​ടു​ക്ക​ലു​ക​ൾ ന​ട​ത്താ​നും ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്നു. നേ​ര​ത്തെ ഇ​ന്ത്യ​യി​ലെ ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി ശീ​ത​ള​പാ​നീ​യ​മാ​യ കാ​ന്പ​കോ​ള​യെ റി​ല​യ​ൻ​സ് വീ​ണ്ടും മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചി​രു​ന്നു.

ഐ​സ്ക്രീം വി​പ​ണി​യി​ൽ അ​മൂ​ലു​മാ​യാ​ണ് റി​ല​യ​ൻ​സി​നു മ​ത്സ​രി​ക്കേ​ണ്ടി​വ​രി​ക. കൂ​ടാ​തെ മ​ദ​ർ ഡ​യ​റി​യും റി​ല​യ​ൻ​സി​നു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഗു​ജ​റാ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് എ​ന്ന ബ്രാ​ൻ​ഡി​ന് കീ​ഴി​ൽ ഐ​സ്ക്രീം ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​ണു പ​ദ്ധ​തി​യി​ടു​ന്ന​ത്.

പു​തി​യ ബി​സി​ന​സി​ന്‍റെ ഭാ​ഗ​മാ​യി റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ വെ​ഞ്ച്വേ​ഴ്സ് ലി​മി​റ്റ​ഡി​ൽ അ​മൂലി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രൂ​പീ​ന്ദ​ർ സിം​ഗ് സോ​ധി​യെ അ​ടു​ത്തി​ടെ നി​യ​മി​ച്ചി​രു​ന്നു. ഐ​സ്ക്രീം-​പാ​ലു​ത്പ​ന്ന വി​പ​ണി​യി​ൽ മു​ൻ​തൂ​ക്കം കെ​ട്ടി​പ്പ​ടു​ക്കാ​ൻ റി​ല​യ​ൻ​സി​നെ സ​ഹാ​യി​ക്കു​ക​യാ​ണ് സോ​ധി​യു​ടെ ചു​മ​ത​ല.

അ​മൂലി​നെ ദേ​ശീ​യ അം​ഗീ​കാ​ര​മു​ള്ള പാ​ൽ ബ്രാ​ൻ​ഡാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ 41 വ​ർ​ഷ​മാ​യി ഗു​ജ​റാ​ത്ത് കോ -ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​നി​ൽ സോ​ധി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സോ​ധി​യെ കൂ​ടാ​തെ മി​ൽ​ക്ക് മ​ന്ത്ര​യി​ലും ലാ​ക്റ്റ​ലി​സ് ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സ​ന്ദീ​പ​ൻ ഘോ​ഷി​നെ റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​ന്‍റെ ഡ​യ​റി, ഫ്രോ​സ​ണ്‍ ഫു​ഡ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ബി​സി​ന​സ് ഹെ​ഡ് ആ​യി റി​ല​യ​ൻ​സ് നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest