advertisement
Skip to content

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം : വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥി

സുനിൽ തൈമറ്റം

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ ശ്രീകണ്ഠൻ എം.പി പങ്കെടുക്കുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു. . 2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ വെച്ചാണ് അന്താരാഷ്ട്ര മാധ്യമസമ്മേളനം അരങ്ങേറുന്നത്.

2019 മുതൽ പാലക്കാട് നിന്ന് ലോകസഭ അംഗം ആയ വി. കെ ശ്രീകണ്ഠൻ ഒറ്റപ്പാലം എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആയും പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു . 2016 മുതൽ പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എന്ന പദവിയിലും ദീർഘകാലം പ്രവർത്തിച്ചു. .

ഒറ്റപ്പാലം പാർലമെന്റ് സഭാ സീറ്റിലേക്കും[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള കോൺഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവർ മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ്.

കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് ( മനോരമ ന്യൂസ് ) , ലീൻ ബി. ജെസ്‌മസ് (ന്യൂസ് 18 കേരളം) അബ്‌ജോത് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ് ) , സുജയ പാർവ്വതി ( റിപ്പോർട്ടർ ടി.വി) ഹാഷ്മി താജ് ഇബ്രാഹിം ( 24 ന്യൂസ് ) മറ്റു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കുന്ന് സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest