advertisement
Skip to content

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പുതിയ കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും

ഡോ അഞ്ചു ബിജിലി 

 ടെക്സാസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (IPC NT) ഭാരവാഹികളുടെ യോഗം സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസ് റെസ്റ്റോറന്റിൽ വെച്ച്  നവംബർ  19 ബുധനാഴ്ച വൈകീട്ട്  ചേർന്നു. പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തെ ക്ലബ്ബിന്റെ മാധ്യമ-സാമൂഹിക ഇടപെടലുകൾ വിലയിരുത്തി.അടുത്ത രണ്ട് വർഷത്തേക്കുള്ള സെമിനാറുകൾ ഉൾപ്പെടെയുള്ള പ്രധാന പരിപാടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും ആസൂത്രണം ചെയ്തതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു

 പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കമ്മിറ്റി ജനുവരി  മുതൽ ഔദ്യോഗികമായി ചുമതലയേൽക്കും. പുതിയ നേതൃത്വത്തിന് കഴിഞ്ഞ കമ്മിറ്റി എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
നോർത്ത് ടെക്സാസിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്, ഇന്ത്യൻ സമൂഹത്തിലും മാധ്യമ മേഖലയിലും സജീവമായ ഇടപെടലുകൾ നടത്തുന്ന ഒരു പ്രമുഖ സംഘടനയാണെന്നും അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ക്ലബ്ബിന് പുതിയ ദിശാബോധം നൽകുമെന്നും  സെക്രട്ടറി സാം മാത്യു
പറഞ്ഞു

 പി.പി. ചെറിയാൻ, ബിജിലി ജോർജ്, സാം മാത്യു, അനശ്വർ മാമ്പിള്ളി, സിജു വി. ജോർജ്, ഡോ. അഞ്ചു ബിജിലി, തോമസ് ചിറമേൽ, രാജു തരകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest