advertisement
Skip to content

ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ്റെ അധ്യാപക അവാർഡ് ഡോ. പി. വി. ബൈജുവിന് സമർപ്പിച്ചു

ജോസഫ് ജോൺ കാൽഗറി 

എഡ്മിന്റൻ : ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു. ഒറീസയിലെ ഭുവനേശ്വരിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്കനോളജിയിൽ വെച്ച് നടന്ന, പതിമൂന്നാമത് ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ വെച്ചാണ് അവാർഡ് നൽകിയത്. സാമൂഹ്യ പ്രവർത്തനത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്നവർക്കാണ് ഓരോ വർഷവും അവാർഡ് നൽകുന്നത്. അന്താരാഷ്ട്രതലത്തിൽ സോഷ്യൽ വർക്ക് പഠിപ്പിക്കുന്ന, ഇന്ത്യൻ വംശജനായ മികച്ച ഒരു അധ്യാപകന് ഓരോ വർഷവും നൽകുന്ന അവാർഡ് ആണ് ഈ വർഷം ഡോ. ബൈജുവിന് ലഭിച്ചത്.

കാനഡയിലെ എഡ്മണ്ൻ്റണിലെ മാക്ഇവാൻ യൂണിവേഴ്സിറ്റിയിലെ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൽ അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമാണ് ഡോ.ബൈജു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കാനഡയിലും, ഇന്ത്യയിലും ആയി സോഷ്യൽ വർക്ക് അധ്യാപകനാണ് ഇദ്ദേഹം. എറണാകുളം ജില്ലയിൽ കാഞ്ഞൂർ സ്വദേശിയാണ് ബൈജു.

ഒറീസ നിയമസഭാ സ്പീക്കർ സുരമി പാന്തെ ആണ് അവാർഡ് സമ്മാനിച്ചത്. സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സുപ്രിയ പട്നായിക്, സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി പ്രസിഡണ്ട് മുക്തി കാന്ത് മിശ്ര,. നാപ്സ്വി പ്രസിഡൻ്റ് ഡോ. സഞ്ജയ് ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷത്തെ ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ, സോഷ്യൽ വർക്കേഴ്സും, അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ എണ്ണൂറീലധികം പേർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest