advertisement
Skip to content

ഒഹായോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു, ഈ വര്‍ഷം ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പത്താമത്തെ സംഭവം

ഒഹായോ : യുഎസിലെ ഒഹായോയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചതായും മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെള്ളിയാഴ്ച അറിയിച്ചു,

ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാര്‍ത്ഥി ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ വിദ്യാഭ്യാസം നടത്തി വരികയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് നഷ്ടത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും വിയോഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത് ഉള്‍പ്പെടെ സാധ്യമായ എല്ലാ പിന്തുണയും കുടുംബത്തിന് നല്‍കുമെന്ന് അവര്‍ ഉറപ്പുനല്‍കി.

2024 ന്റെ തുടക്കം മുതല്‍, യുഎസില്‍ ഇന്ത്യന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട 10 മരണങ്ങളെങ്കിലും സംഭവിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ അറാഫത്തിനെ ക്ലീവ്ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. മോചനത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് മോചനദ്രവ്യ കോള്‍ ലഭിച്ചു.

ഈ വര്‍ഷം ആദ്യം, ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ ഇടപെട്ട് അലിക്കും കുടുംബത്തിനും പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest