advertisement
Skip to content

ക്വയറ്റ് മോഡ് - പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം​‍

ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവാകും. അതുപോലെ ആരെങ്കിലും നമുക്ക് മെസേജ് അയച്ചാല്‍ ക്വയറ്റ് മോഡിലാണെങ്കില്‍ ക്വയറ്റ് മോഡ് ഓണ്‍ ആണെന്നു ഓട്ടോമാറ്റിക് ആയി റിപ്ലെ അയയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിയ്ക്കും.

Instagram

ഇന്‍സ്റ്റാഗ്രാം നല്‍കുന്ന ഏറ്റവും പുതിയ സംവിധാനമാണ് 'ക്വയറ്റ് മോഡ്'. സൈറ്റില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന സംവിധാനമാണ് ക്വയറ്റ് മോഡ്. യു.എസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നിവടങ്ങളിലാണ് ഈ ഫീച്ചര്‍ ലഭിയ്ക്കുന്നത്. അധികം വൈകാതെതന്നെ എല്ലാ രാജ്യങ്ങളിലും ഈ ഫീച്ചര്‍ ലഭ്യമാകും.

ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവാകും. അതുപോലെ ആരെങ്കിലും നമുക്ക് മെസേജ് അയച്ചാല്‍ ക്വയറ്റ് മോഡിലാണെങ്കില്‍ ക്വയറ്റ് മോഡ് ഓണ്‍ ആണെന്നു ഓട്ടോമാറ്റിക് ആയി റിപ്ലെ അയയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിയ്ക്കും. പ്രധാനമായും കൗമാരക്കാരെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ ഇറക്കിയിരിയ്ക്കുന്നതെന്നും രാത്രി വൈകി ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ ഇരിയ്ക്കുന്നതു തടയാന്‍ ഈ ഫീച്ചറിനാകുമെന്നും മെറ്റ അറിയിച്ചു.

ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാലും അത്രയും നാള്‍ അക്കൗണ്ടിലെന്താണ് സംഭവിയ്ക്കുന്നതെന്നു അറിയാനുള്ള സംവിധാനവും കമ്പനി തരുന്നുണ്ട്. അതുവരെ സംഭവിച്ച ആക്ടിവിറ്റികളുടെയെല്ലാം സംഗ്രഹം ഇന്‍സ്റ്റാഗ്രാം ക്വിക്ക് നോട്ടിഫിക്കേഷനുകളായി അയയ്ക്കും. അധികം വൈകാതെ തന്നെ എല്ലാ രാജ്യങ്ങളിലും ഈ ഫീച്ചര്‍ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest