advertisement
Skip to content

സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എം.പി. ഗാർനെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

എബി നെല്ലിക്കൽ, കാനഡ

എഡ്മന്റൺ: ഷെർവുഡ് പാർക്ക്–ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എം.പി. ഗാർനെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. 'Building Your Future' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ–ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.പി. മറുപടികൾ നൽകി.

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം.പി., രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി സെക്രട്ടറി ജോർജി ചെറിയാൻ സ്വാഗതപ്രസംഗം നിർവഹിച്ചു, MGSOSA യൂത്ത് സ്പിരിച്ചുവൽ അഡ്വൈസർ ഡോ. ജോബിൻ ചാക്കോ സംവാദ സെഷൻ മോഡറേറ്റ് ചെയ്തു. പള്ളി വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രഷറർ ജിമ്മി എബ്രഹാം, സുറിയാനി ഓർത്തഡോക്സ് സഭ കാനഡ കൗൺസിൽ അംഗം എബി നെല്ലിക്കൽ എന്നിവർ ചേർന്ന് എം.പി.ക്ക് ദേവാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി മെറിൻ ഷിജോ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഇടവകാംഗങ്ങളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest