advertisement
Skip to content

ഐഫോൺ 15 ഇന്ത്യയിൽ നിർമിച്ചേക്കും

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ സ്മാർട് ഫോൺ നിർമാണ മേഖല അതിവേഗം മുന്നേറുകയാണ്.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 15 ഹാൻഡ്സെറ്റുകളും ഇന്ത്യയിൽ നിർമിക്കുമെന്നാണ്. ഇന്ത്യയിൽ നിർമിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഇത് ഇന്ത്യൻ വിപണിയ്ക്ക് വൻ നേട്ടമാകുമെന്നാണ് കരുതുന്നത്.

ആപ്പിൾ ഇതിനകം തന്നെ ഇന്ത്യയിൽ ഐഫോണുകളും എയർപോഡുകളും നിർമിക്കുന്നുണ്ട്. എന്നാൽ ആപ്പിളിന്റെ പുതിയ നീക്കം സൂചിപ്പിക്കുന്നത് ചൈനയിലെ നിർമാണം കുറച്ച് ഇന്ത്യയിൽ സജീവമാകാനാണ്. നിലവിൽ രാജ്യത്ത് എയർപോഡുകൾ അസംബിൾ ചെയ്യുന്ന ജെബിഎൽ പോലുള്ള പ്രാദേശിക വിതരണക്കാരുടെ സഹായത്തോടെ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 15 നായി കേസിങ് നിർമിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

കൂടാതെ, ആപ്പിൾ പെൻസിൽ ഉടൻ തന്നെ ഇന്ത്യയിൽ നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാൽ, വില കൂടിയ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകൾ ചൈനയിലാകും നിർമിക്കുക. കുറച്ച് കാലമായി ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ടെങ്കിലും കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രമാണ് രാജ്യത്ത് ഉപകരണങ്ങളുടെ നിർമാണ പ്രക്രിയ ആരംഭിച്ചത്. മുൻപ്, ഇത് കൂടുതലും ചൈനയിലാണ് ചെയ്തിരുന്നത്. എന്നാൽ സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആപ്പിൾ ഇപ്പോൾ ഉൽപാദനം വൈവിധ്യവത്കരിക്കുകയും കമ്പനിയുടെ ചില ബിസിനസ്സ് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു എന്നാണ്.

ആപ്പിളിന്റെ ഏറ്റവും വലിയ നിർമാണ വിപണികളിലൊന്നാണ് ചൈനയെങ്കിലും ഉപകരണങ്ങളുടെ നിർമാണത്തിനായി ഒരു വിപണിയെ അമിതമായി ആശ്രയിക്കാൻ കഴിയില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞു കഴിഞ്ഞു. ആപ്പിളിന്റെ ചൈനയിലെ പ്രധാന ഫാക്ടറിയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നതോടെയാണിത്. കൂടാതെ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും മറ്റു പ്രശ്‌നങ്ങളും ആപ്പിളിന്റെ ഉപകരണങ്ങളുടെ ഉൽ‌പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 15 ഇന്ത്യയിൽ നിർമിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇത് ഹാൻഡ്സെറ്റിന്റെ വില കുറയ്ക്കാൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കുറച്ചുകാലമായി ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നുണ്ടെങ്കിലും ആപ്പിൾ ഉൽപന്നങ്ങളുടെ വില രാജ്യത്ത് കുറച്ചിട്ടില്ല. മുൻപത്തെ ലോഞ്ചുകൾ പ്രകാരം ഐഫോൺ 15 സീരീസ് ഈ വർഷം സെപ്റ്റംബറിൽ തന്നെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest