advertisement
Skip to content

ഐഫോൺ 15 പുറത്തിറങ്ങുന്നതോടെ ഈ ഐഫോണുകൾ നിർത്തലാക്കാൻ ആപ്പിൾ

ആപ്പിൾ ഐഫോൺ 15 ഈ വർഷം അവസാനത്തോടെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ സീരീസ് ഐഫോണുകൾ പുറത്തിറങ്ങുന്നതോടെ പഴയ ഐഫോണുകളിൽ ചിലത് ആപ്പിൾ നിർത്തുമെന്നാണ് അറിയുന്നത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കും.
ടോംസ് ഗൈഡ് റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയ്‌ക്കൊപ്പം ഐഫോൺ 12 തുടങ്ങി മോഡലുകൾ ഐഫോേൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം നിർത്തലാക്കിയേക്കാം. ഒരു വർഷത്തെ വിൽപനയ്ക്ക് ശേഷം ആപ്പിൾ സാധാരണയായി പ്രോ മോഡലുകൾ ഉപേക്ഷിക്കുന്നത് പതിവാണ്. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയ്ക്കും ഇതുതന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം ഇരു മോഡലുകളും നിർത്തലാക്കിയേക്കാം.

അതേസമയം, ഐഫോൺ 14 നിലനിർത്താനാണ് സാധ്യത. പക്ഷേ ഹാൻഡ്‌സെറ്റിന് വില കുറച്ചേക്കും. 2023 ലും ഈ രീതി പിന്തുടരാൻ സാധ്യതയുണ്ട്. ആപ്പിൾ ഐഫോൺ 13 മിനി നിർത്തലാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ട് വർഷത്തെ വിൽപനയ്ക്ക് ശേഷം ആപ്പിൾ ഐഫോൺ 12 മിനി ഉപേക്ഷിച്ചിരുന്നു.

അതേസമയം, ഐഫോൺ 15 സീരീസിന് കീഴിൽ ആപ്പിൾ നാല് മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന ഐഫോൺ 15 വേരിയന്റ്, ഐഫോൺ 15 പ്ലസ്, രണ്ട് പ്രോ മോഡലുകൾ - ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്. ആദ്യത്തെ രണ്ടു മോഡലുകളിൽ എ16 ബയോണിക് ചിപ്‌സെറ്റാണ് നൽകുന്നത്. പ്രോ മോഡലുകളിൽ ഏറ്റവും പുതിയ എ 17 പ്രോസസർ പ്രവർത്തിപ്പിക്കും. WWDC ഇവന്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുള്ള നാല് ഉപകരണങ്ങളും ഐഒഎസ് 17 ൽ പ്രവർത്തിക്കുന്നതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest