advertisement
Skip to content

യുഎസ് വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോണ്‍ വെടിവെച്ചിട്ടു

ഇറാൻ : അറബിക്കടലില്‍ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോണ്‍ വെടിവെച്ചിട്ടു.

യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.

വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോണ്‍ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നല്‍കിയിട്ടും ഡ്രോണ്‍ ലക്ഷ്യത്തില്‍ നിന്ന് മാറിയില്ല.

കപ്പലില്‍ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച്‌ ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തില്‍പ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കില്‍ വെച്ച്‌ അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്ക തുരത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest