advertisement
Skip to content

ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി -സി55 രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി -സി55 രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. സിംഗപ്പൂരിൽനിന്നുള്ള ടെലോസ് -2, ലൂമെ​ലൈറ്റ് -4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഉച്ച 2.19നായിരുന്നു വിക്ഷേപണം.

പി.ഐ.എഫ് അസംബ്ലി​ കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കിയ ആദ്യ റോക്കറ്റാണിത്. റോക്കറ്റുകൾ വിക്ഷേപണം ചെയ്യുന്നതിന് മുമ്പ് പാതി അസംബിൾ ചെയ്യുന്ന കേന്ദ്രമാണിത്. വി​ക്ഷേപണത്തിന്റെ തയാറെടുപ്പിനുള്ള കാലതാമസം കുറക്കുന്നതിനാണ് ഇത്. കാലാവസ്ഥ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കാണ് ടെലോസ് -2 ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest